പിണറായി വിജനെതിരെ രൂക്ഷവിമർശനവുമായി കേരള കോൺഗ്രസ് ജനപക്ഷം സെക്കുലർ നേതാവ് പി.സി. ജോർജ് രംഗത്ത്. ബഫർ സോൺ വിഷയത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം ഉന്നയിച്ചത്.
സർക്കാർ ധൂർത്തിന്റെ തെളിവാണ് കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള വിദേശയാത്രകൾ. ഇപ്പോഴിതാ, ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമ്മാണം നടത്തിയത്. 48 ലക്ഷം രൂപ ചെലവഴിച്ചു നടത്തിയ ഈ നിർമ്മാണം അനാവശ്യമാണ്. മുഖ്യമന്ത്രിക്ക് പാല് കുടിക്കണമെങ്കിൽ മിൽമ നൽകില്ലേ. ഒരു ദിവസം പത്തോ ഇരുപതോ ലിറ്റർ പാല് കുടിക്കട്ടെ, അതിനുപകരം എന്തിനാണ് 48 ലക്ഷം രൂപ ചെലവഴിച്ച് കാലിത്തൊഴുത്ത് നിർമ്മിക്കുന്നത്. ഇതിന്റെ പരിപാലനത്തിനായി സഖാക്കന്മാരെ നിയമിച്ചിട്ടുണ്ടെന്നും ജോർജ് ആരോപിച്ചു.
ബഫർ സോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ വൻ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുെമന്നും ജോർജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.