തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പി.സി. ജോർജ് എം.എൽ.എ നടത്തിയ അഭിപ്രായപ്രകടനങ്ങളിൽ കേസെടുക്കുന്നതിനെക്കുറിച്ച് വനിത കമീഷൻ നിയമോപദേശം തേടി. ഇതുസംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ ലോ ഓഫിസർക്ക് നിർദേശംനൽകി.
സംഭവവുമായി ബന്ധപ്പെട്ട് വിശദീകരിക്കവെയാണ് പീഡനത്തിനിരയായ നടി അഭിനയിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി പി.സി. ജോർജ് പരാമർശം നടത്തിയത്. ഇത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എം.എൽ.എക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് വനിത കമീഷൻ നിയമോപദേശം തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.