സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരായ ഗൂഢാലോചന പിണറായിയുടെ അറിവോടെ -പി.സി. ജോർജ്

കൊച്ചി: സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയെന്ന് പി.സി. ജോർജ്. ദല്ലാൾ നന്ദകുമാർ വഴി പിണറായി വിജയനെ കണ്ട ശേഷം പരാതിക്കാരി തന്റെയടുത്ത് വന്നുവെന്നും പി.സി. ജോർജ് പറഞ്ഞു. 

. പിണറായി പറഞ്ഞിട്ടാണ് തന്നെ കാണാൻ വന്നതെന്നാണ് വിശ്വസിക്കുന്നത്. ഒരു കുറിപ്പ് ഏൽപിച്ച ശേഷം അതിലുള്ളതു പോലെ മാധ്യമങ്ങളോടും അന്വേഷണ ഉദ്യോഗസ്ഥരോടും പറയണമെന്നും പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ തന്നെയും പങ്കാളിയാക്കാൻ ശ്രമിക്കുകയായിരുന്നു. അത് മനസിലായപ്പോൾ പറ്റില്ലെന്ന് അ​പ്പോൾ തന്നെ അറിയിച്ചതായും സി.ബി.ഐ ഉദ്യോഗസ്ഥർക്ക് ആ കുറിപ്പ് കൈമാറിയതായും പി.സി. ജോർജ് കൂട്ടിച്ചേർത്തു.

Tags:    
News Summary - PC George on solar case conspiracy CM Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.