പന്തളം: ശബരിമലയെ ഒരു വിവാദ ഭൂമിയാക്കാൻ ശ്രമിക്കരുതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പി.സി. വിഷ്ണുനാഥ്. പന്തളം കൊട ്ടാരം നിർവ്വാഹക സംഘം പ്രസിഡൻറ് പി.ജി. ശശികുമാര വർമ്മയെ സന്ദർശിച്ച് സംസാരിക്കുവേയാണ് വിഷ്ണുനാഥിെൻറ പ്രസ്താവന. നിലവിലെ സാഹചര്യം തരണം ചെയ്യാൻ സർക്കാർ മുൻകൈയെടുത്ത് സർവ്വകക്ഷി യോഗം വിളിക്കണം. ഇതിൽ ആചാര്യരംഗത്തെ പ്രമുഖരെക്കൂടി ഉൾപ്പെടുത്തണമെന്നും വിഷ്ണുനാഥ് പറഞ്ഞു.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഹൈന്ദവാചാരങ്ങൾ സംരക്ഷിക്കാൻ എല്ലാവരും പ്രതിജ്ഞാ ബന്ധമാണ്. അയ്യപ്പഭക്തരായ യുവതികളാരും മലകയറി ശബരിമലയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല, ശബരിമലയെ വിവാദമാക്കാൻ ബോധപൂർവ്വമായി ശ്രമിക്കുന്ന വനിതകൾ മാത്രമേ ശബരിമലയിലേക്ക് കടന്നു വരൂ എന്നാണ് കരുതുന്നതെന്നും വിഷ്ണുനാഥ് ആരോപിച്ചു.
ഇതേ സമയം ആചാരലംഘനത്തിനാണ് സംസ്ഥാന സർക്കാർ മുൻകൈയെടുക്കുന്നത്. ഇതിെൻറ ഭാഗമാണ് പതിനെട്ടാംപടിയിലടക്കം വനിതാ പോലീസിനെ നിയോഗിക്കാനുള്ള നീക്കം. എന്നാൽ വനിതാ പോലീസുകാർ ഈ ആവശ്യം നിരാഹരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. മതേതരത്വത്തിെൻറ പ്രതീകമായ ശബരിമല യുവതി പ്രവേശന വിഷയത്തിൽ ഇതര മത വിഭാഗങ്ങളിൽ നിന്നുണ്ടാകുന്ന പ്രതികരണം സ്വാഗതാർഹമാണ്. എല്ലാവരും ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നതിെൻറ തെളിവാണിതെന്നും വിഷ്ണുനാഥ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.