പാലക്കാട്: ഇരച്ചെത്തിയ നായ്ക്കൂട്ടത്തിന്‍റെ ആക്രമണത്തിൽ പീലികൾ കൊഴിഞ്ഞ് അവശനിലയിലായ മയിലിനെ രക്ഷപെടുത്തി മുൻ കൗൺസിലർ.
നായ്ക്കൂട്ടത്തിന്‍റെ ആക്രമണത്തിൽപ്പെട്ട് പരിക്കേറ്റ മയിലിന് സാന്ത്വന പരിചരണം ഇറപ്പാക്കി. പാലക്കാട് വെണ്ണക്കരയിലെ കൃഷിയിടത്തിൽ ചെളിയിൽ പൂണ്ട മയിലിനെയാണ് രക്ഷപ്പെടുത്തി ചികിൽസ ഉറപ്പാക്കിയത്. ആരോഗ്യം വീണ്ടെടുത്ത ആൺ മയിലിനെ വനപാലകർ ഏറ്റെടുത്തു.
ദേഹമാസകലം മുറിവേറ്റ മയിലിന്‍റെ പീലിയെല്ലാം നായ്ക്കൂട്ടം കടിച്ചെടുത്തിരുന്നു. നായ്ക്കൂട്ടത്തിന്‍റെ ആക്രമണം കണ്ട മുൻ കൗൺസിലർ അബ്ദുൽ ഷുക്കൂർ നായ്ക്കൂട്ടത്തെ തുരത്തി സ്വന്തം വാഹനത്തിൽ മയിലിനെ മൃഗാശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുറിവുകൾ ഡോക്ടർമാർ തുന്നിച്ചേർത്തു. മൃഗാശുപത്രിയിലെ മേശപ്പുറത്ത് വിശ്രമിച്ച മയിലിനെ ഒടുവിൽ വനപാലകർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.