മൂന്നാർ: രാഷ്ട്രീയക്കാരും പൊലീസും തന്നെ വേട്ടയാടുകയാണെന്നും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിന്. സമരത്തിനുശേഷം എസ്‌റ്റേറ്റിലെ ജോലി നഷ്ടപ്പെട്ടു. തുടര്‍ന്ന് മൂന്നാര്‍ കോളനിയില്‍ വാടകക്ക് താമസിച്ചു. എന്നാല്‍, മൂന്നാറിലെ പ്രദേശിക രാഷ്ട്രീയ നേതാക്കള്‍ അവിടെനിന്ന് ഇറക്കിവിട്ടു. സി.പി.എമ്മില്‍ കുറച്ചുകാലം പ്രവര്‍ത്തിച്ചെങ്കിലും വൈദ്യുതി മന്ത്രിക്കെതിരെ സമരം ചെയ്തതോടെ കോളനിയില്‍ ജീവിക്കാന്‍ കഴിയാതെവന്നു. തുടര്‍ന്നാണ് മൂന്നാര്‍ എം.ജി കോളനിയില്‍ വാടകക്ക് വീടെടുത്ത് താമസം ആരംഭിച്ചത്.
എന്നാല്‍, മകെൻറ പേരില്‍ പൊലീസ് വേട്ടയാടുകയാണ്. പീഡനക്കേസില്‍ മകന്‍ ജയിലിലാണ്. സംഭവത്തില്‍ മനുഷ്യവകാശ കമീഷനും ദേവികുളം സബ് കലക്ടര്‍ക്കും പരാതി നല്‍കിയെന്നും ഗോമതി പറയുന്നു. എന്നാല്‍, കേസ് അന്വേഷണത്തിെൻറ പേരില്‍ ആരും ഗോമതിയെ ശല്യപ്പെടുത്തിയിട്ടില്ലെന്നും വ്യാജ ആരോപണമാണ് ഗോമതി ഉന്നയിക്കുന്നതെന്നും മൂന്നാര്‍ സി.ഐ സാം ജോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.