മലപ്പുറത്ത് ഓടിച്ച സ്കൂട്ടറിന് എറണാകുളത്ത് പിഴയെന്ന് പരാതി

കൊച്ചി: മലപ്പുറം ജില്ലയിൽ മാത്രം ഓടിച്ചിട്ടുള്ള സ്കൂട്ടറിന് എറണാകുളം സൗത്ത് പൊലീസിൽ നിന്ന് ഹെൽമെറ്റ് വെക്കാത്തതിന് പിഴയീടാക്കി നോട്ടീസ്. നിലമ്പൂരിൽ അധ്യാപികയായ എറണാകുളം ഇടപ്പള്ളി കൂനംതൈ സ്വദേശിനി നുസൈബയുടെ പേരിലുള്ളതാണ് സ്കൂട്ടർ.

വാങ്ങിയതിന് ശേഷം ഇതുവരെ സ്കൂട്ടർ എറണാകുളത്തേക്ക് കൊണ്ടുവന്നിട്ടില്ലെന്ന് അവർ പറഞ്ഞു. എം പരിവാഹൻ ആപ്പിൽ പരിശോധിച്ചപ്പോഴാണ് ജനുവരി 12ന് പിഴ ചുമത്തിയായി നിയമലംഘന റിപ്പോർട്ട് കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്.

നോട്ടീസിൽ നിയമ ലംഘനം നടത്തുന്ന സമയത്തേത് എന്നുപറഞ്ഞ് നൽകിയിരിക്കുന്ന ചിത്രം തീരെ വ്യക്തതയില്ലാത്തതുമാണ്. ഇത് സംബന്ധിച്ച് ഇ-മെയിൽ ആയി പരാതി നൽകിയെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭ്യമായിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Penalty in Ernakulam for scooter driving in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.