കെ.എസ്.ആർ.ടി.സിയിൽ വീണ്ടും പെന്‍ഷന്‍ മുടങ്ങി

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ വീ​ണ്ടും പെ​ന്‍ഷ​ന്‍ വി​ത​ര​ണം മു​ട​ങ്ങി. ഈ ​സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ ബ​ജ​റ്റ് വി​ഹി​തം പൂ​ര്‍ണ​മാ​യും ന​ല്‍കി​ക്ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​ത്.

ക​ഴി​ഞ്ഞ ബ​ജ​റ്റി​ല്‍ 1000 കോ​ടി​യാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ വ​ക​യി​രു​ത്തി​യി​രു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ വ​രു​മാ​ന ന​ഷ്​​ട​മു​ണ്ടാ​യ​തോ​ടെ ശ​മ്പ​ള​വി​ത​ര​ണ​ത്തി​ന് പൂ​ര്‍ണ​മാ​യും സ​ര്‍ക്കാ​റി​നെ ആ​ശ്ര​യി​ക്കേ​ണ്ട സ്​​ഥി​തി​യാ​യി​രു​ന്നു.

ശ​മ്പ​ള പ​രി​ഷ്ക​ര​ണം വൈ​കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍ക്ക് ശ​മ്പ​ള​ത്തോ​ടൊ​പ്പം 1500 രൂ​പ ഇ​ട​ക്കാ​ലാ​ശ്വാ​സം ന​ല്‍കു​ന്നു​ണ്ട്. മൂ​ന്ന് ഡി.​എ കു​ടി​ശ്ശി​ക ക​ഴി​ഞ്ഞ മാ​സ​ത്തെ ശ​മ്പ​ള​ത്തോ​ടൊ​പ്പം ന​ല്‍കി. ഇ​തി​നു​ള്ള അ​ധി​ക തു​ക​യും സ​ര്‍ക്കാ​ര്‍ സ​ഹാ​യ​ത്തി​ല്‍ നി​ന്നെ​ടു​ത്തു.

സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ വ​ഴി​യാ​ണ് പെ​ന്‍ഷ​ന്‍ ന​ല്‍കു​ന്ന​ത്. ഒ​മ്പ​ത്​ ശ​ത​മാ​നം പ​ലി​ശ ഉ​ള്‍പ്പെ​ടെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ക്ക് സ​ര്‍ക്കാ​ര്‍ ന​ല്‍കു​​മെ​ന്നാ​ണ്​ വ്യ​വ​സ്ഥ. ബ​ജ​റ്റ് വി​ഹി​തം പൂ​ര്‍ണ​മാ​യും ന​ല്‍കി​ക്ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​മാ​സം പെ​ന്‍ഷ​ന്‍ തു​ക സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ക്ക് ന​ല്‍കാ​ന്‍ സ​ര്‍ക്കാ​റി​ന്​ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ട​െ​പ്പ​ടു​ന്നു.

അ​തി​നി​ടെ പെ​ൻ​ഷ​ൻ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ ധ​ന​വ​കു​പ്പ്​ ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പെ​ൻ​ഷ​ൻ​കാ​രു​ടെ പ്ര​തി​ഷേ​ധം തി​രി​ച്ച​ടി​യാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യും സ​ർ​ക്കാ​റി​നു​ണ്ട്.

വി​വി​ധ വ​കു​പ്പു​ക​ളി​ലെ ബ​ജ​റ്റ് വി​ഹി​ത വി​നി​യോ​ഗം പ​രി​ശോ​ധി​ച്ച്, നീ​ക്കി​യി​രി​പ്പു​ള്ള തു​ക കെ.​എ​സ്.​ആ​ർ.​ടി.​സി പെ​ൻ​ഷ​നു വേ​ണ്ടി സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ക്ക് കൈ​മാ​റാ​നാ​ണ് നീ​ക്കം.

അ​ടു​ത്ത നാ​ലു ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി​യും ബാ​ങ്ക് പ​ണി​മു​ട​ക്കും ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ള്‍ ഇൗ ​ന​ട​പ​ടി​യും വൈ​കും. പെ​ന്‍ഷ​ന്‍കാ​രു​ടെ സം​ഘ​ട​ന​യും കു​ടും​ബാം​ഗ​ങ്ങ​ളും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. 

Tags:    
News Summary - Pension suspended again in KSRTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.