തിരുവനന്തപുരം: പെൻഷൻകാരോട് എൽ.ഡി.എഫ് സർക്കാറിന് സൗഹാർദസമീപനമാണെന്ന് വി.എസ്. അച്യുതാനന്ദൻ. സർവിസ് പെൻഷനേഴ്സ് യൂനിയൻ സംസ്ഥാനസമ്മേളനത്തിെൻററ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദിയുടെ നയങ്ങൾ രാജ്യത്തെ മതനിരപേക്ഷത തകർക്കുകയാണ്. മോദി സർക്കാറിനെ നിയന്ത്രിക്കുന്നത് ആർ.എസ്.എസാണ്. കോൺഗ്രസ് തുടങ്ങിവെച്ച ആഗോളവത്കരണ നയങ്ങളെ മുന്നോട്ട് നയിക്കുന്നതും മോദിയാണ്. അതിെൻറ ഭാഗമായി പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റഴിക്കുകയാണ്.
കോർപറേറ്റുകൾക്ക് കേന്ദ്രസർക്കാർ സൗജന്യങ്ങൾ അനുവദിക്കുന്നു. പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധിപ്പിക്കുന്നു. ഇതെല്ലാം മോദി സർക്കാറിെൻറ ജനവിരുധനയമാണെന്നും വി.എസ് പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് എൻ. സദാശിവൻ നായർ അധ്യക്ഷത വഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സി. ദിവാകരൻ എം.എൽ.എ, ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിെൻറ ഭാഗമായി ആയിരങ്ങൾ പങ്കെടുത്ത പ്രകടനവും നഗരത്തിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.