ഭക്ഷ്യ സുരക്ഷ വകുപ്പില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ്; ജില്ലകള്‍ക്ക് റാങ്കിങ്ങും

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ വകുപ്പില്‍ അഴിമതി അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതിനേക്കാള്‍ കുറ്റകരമാണ് അഴിമതിയെന്നും ഭക്ഷ്യ സുരക്ഷ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ മന്ത്രി പറഞ്ഞു.

വകുപ്പില്‍ ജില്ല അടിസ്ഥാനത്തില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് ചെയ്യും. ജില്ലകള്‍ക്ക് റാങ്കിങ്ങും ഏര്‍പ്പെടുത്തും. എല്ലാ ജില്ലകളുടേയും പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വിലയിരുത്തും. ചെക്പോസ്റ്റുകളിലെ പരിശോധനകള്‍ ശക്തിപ്പെടുത്തുന്നതിന് വാഹന സൗകര്യമുള്‍പ്പെടെ നല്‍കും.

ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ ദീര്‍ഘകാല അവധി എടുത്ത് പോകാന്‍ പാടില്ല. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ ആരാധനാലയങ്ങളിലും എഫ്.എസ്.എസ്.എ പ്രകാരം ‘ഭോഗ്’ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഫുഡ് സേഫ്റ്റി കമീഷണര്‍ വീണാ മാധവന്‍ എന്നിവര്‍ പങ്കെടുത്തു.

64,692 ​ പ​രി​ശോ​ധ​ന​ക​ള്‍, 7,414 സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് നോ​ട്ടീ​സ്

ഈ ​സാ​മ്പ​ത്തി​ക വ​ര്‍ഷം ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത്​ ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് 64,692 ​ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. 7,414 സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് നോ​ട്ടീ​സ് ന​ല്‍കി. 5,259 സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്നാ​യി 1.83 കോ​ടി രൂ​പ പി​ഴ ഈ​ടാ​ക്കി. 9,777 പ​രാ​തി​ക​ള്‍ ല​ഭി​ച്ച​തി​ല്‍ 9,615 പ​രാ​തി​ക​ളും തീ​ര്‍പ്പാ​ക്കി. 955 സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് ഹൈ​ജീ​ന്‍ റേ​റ്റി​ങ്​ ന​ല്‍കി. 159 സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് ഹൈ​ജീ​ന്‍ റേ​റ്റി​ങ്​ ന​ല്‍കി​യ കൊ​ല്ലം ജി​ല്ല​യാ​ണ് മു​ന്നി​ല്‍.

Tags:    
News Summary - Performance Audit in Food Safety Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.