ഭക്ഷ്യ സുരക്ഷ വകുപ്പില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ്; ജില്ലകള്‍ക്ക് റാങ്കിങ്ങും
text_fieldsതിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ വകുപ്പില്‍ അഴിമതി അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതിനേക്കാള്‍ കുറ്റകരമാണ് അഴിമതിയെന്നും ഭക്ഷ്യ സുരക്ഷ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ മന്ത്രി പറഞ്ഞു.
വകുപ്പില്‍ ജില്ല അടിസ്ഥാനത്തില്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് ചെയ്യും. ജില്ലകള്‍ക്ക് റാങ്കിങ്ങും ഏര്‍പ്പെടുത്തും. എല്ലാ ജില്ലകളുടേയും പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ വിലയിരുത്തും. ചെക്പോസ്റ്റുകളിലെ പരിശോധനകള്‍ ശക്തിപ്പെടുത്തുന്നതിന് വാഹന സൗകര്യമുള്‍പ്പെടെ നല്‍കും.
ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ ദീര്‍ഘകാല അവധി എടുത്ത് പോകാന്‍ പാടില്ല. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ ആരാധനാലയങ്ങളിലും എഫ്.എസ്.എസ്.എ പ്രകാരം ‘ഭോഗ്’ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഫുഡ് സേഫ്റ്റി കമീഷണര്‍ വീണാ മാധവന്‍ എന്നിവര്‍ പങ്കെടുത്തു.
64,692 പരിശോധനകള്‍, 7,414 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്
ഈ സാമ്പത്തിക വര്‍ഷം ഇതുവരെ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാവകുപ്പ് 64,692 പരിശോധനകള്‍ നടത്തി. 7,414 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. 5,259 സ്ഥാപനങ്ങളില്‍നിന്നായി 1.83 കോടി രൂപ പിഴ ഈടാക്കി. 9,777 പരാതികള്‍ ലഭിച്ചതില്‍ 9,615 പരാതികളും തീര്‍പ്പാക്കി. 955 സ്ഥാപനങ്ങള്‍ക്ക് ഹൈജീന്‍ റേറ്റിങ് നല്കി. 159 സ്ഥാപനങ്ങള്‍ക്ക് ഹൈജീന്‍ റേറ്റിങ് നല്കിയ കൊല്ലം ജില്ലയാണ് മുന്നില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.