കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.െഎ അന്വേഷണം തടയുന്നതിന് ഇനി സർക്കാറിനു മുന്നിൽ വഴികളില്ല. കേസ് സി.ബി.െഎക്കുതന്നെ വിട്ടുകൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടതോടെ മൂന്നു കോടതിവിധികളെ മറികടക്കാൻ സർക്കാർ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. സാധാരണഗതിയിൽ ഇത്തരം സാഹചര്യങ്ങളിൽ പുനഃപരിേശാധന ഹരജിയാണ് സമർപ്പിക്കാറുള്ളത്. ശബരിമല കേസിൽ റിവ്യൂ ഹരജി നൽകിയിരുന്നു. അത് ഭരണഘടനാപരമായ പ്രശ്നമായിരുന്നതിനാൽ റിവ്യൂ ഹരജിക്ക് സാധ്യതയുണ്ട്.
ഇത് ക്രിമിനൽ കേസുമായി ബന്ധപ്പെട്ട വിധിയാണ്. ക്രിമിനൽ കേസിൽ റിവ്യൂ ഹരജി നൽകാനാവില്ല എന്ന് നിയമവിദഗ്ധർ പറയുന്നു. ''കേസ് അട്ടിമറിക്കാനുള്ള സർക്കാറിെൻറ ശ്രമം സമ്പൂർണമായി പരാജയപ്പെട്ടുകഴിഞ്ഞു. ഇനി സി.ബി.െഎ അന്വേഷണം കണ്ടുകൊണ്ടിരിക്കുകയെന്ന വഴി മാത്രമാണുള്ളത്'' എന്ന് പെരിയ ഇരട്ടക്കൊലക്കേസിൽ ഹൈകോടതിയിൽ ഹാജരായ മുൻ ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ ടി. ആസഫലി 'മാധ്യമ'ത്തോട് പ്രതികരിച്ചു. പേക്ഷ, കോടതിയലക്ഷ്യ ഹരജി കേരള പൊലീസിനെ കാത്തിരിക്കുന്നുണ്ട്. കേസ് സി.ബി.െഎക്ക് വിട്ട സിംഗ്ൾ ബെഞ്ച് ഫയലുകൾ സി.ബി.െഎക്കു നൽകാൻ 2019 ഒക്ടോബർ19ന് ഉത്തരവിട്ടിരുന്നു. ആ നിർദേശത്തിന് സ്റ്റേയുണ്ടായില്ല. ഫയലുകൾ നൽകാത്തത് കോടതിയെ ധിക്കരിക്കലാണ് -അദ്ദേഹം പറഞ്ഞു.
2019 ഫെബ്രുവരി 17നാണ് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടത്. പ്രതികളെ സി.പി.എം തള്ളിപ്പറഞ്ഞു. എന്നാൽ, അവരെ രക്ഷിക്കാനുള്ള ശ്രമം തുടക്കം മുതൽ സർക്കാർ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.