കണ്ണൂർ: പെരിയ ഇരട്ടക്കൊല കേസിൽ സി.ബി.ഐ കോടതിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്ത മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള നാലുപേരുടെ മോചനം ഇന്നുണ്ടാവും. ഹൈകോടതിയുടെ സ്റ്റേ ഉത്തരവ് കണ്ണൂർ സെൻട്രൽ ജയിലിൽ എത്താൻ വൈകിയതിനെ തുടർന്നാണ് മോചനം ഇന്നേക്ക് മാറ്റിയത്. രാവിലെ ഒമ്പതുമണിയോടെ പുറത്തിറങ്ങുന്ന നാലുപേർക്കും സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരണവുമുണ്ടാകുമെന്നാണ് സൂചന. വിയ്യൂർ ജയിലിൽ കഴിഞ്ഞിരുന്ന പ്രതികളെ കണ്ണൂരിലേക്ക് കൊണ്ടുവന്നപ്പോൾ പ്രവർത്തകർ വരവേൽപ് നൽകിയത് വിവാദമായിരുന്നു.
അതിനിടെ, ഇരട്ടക്കൊല കേസിൽ ജയിലിൽ കഴിയുന്ന പ്രതികളെ കാണാൻ സി.പി.എം നേതാക്കളായ പി.കെ. ശ്രീമതി, പി.പി. ദിവ്യ, എം. രാജഗോപാൽ എം.എൽ.എ എന്നിവർ സെൻട്രൽ ജയിലിലെത്തി. മാനുഷിക പരിഗണന മുൻനിർത്തിയാണ് സന്ദർശനമെന്ന് ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.