കാസർകോട്: പെരിയ ഇരട്ടക്കൊല കേസ് അന്വേഷണം ഏറ്റെടുത്ത സി.ബി.െഎ മേഖലയിലെ സി.പി.എം ഒാഫിസുകളിൽ പരിശോധന നടത്തി. സി.പി.എമ്മിെൻറ ഉദുമ, ചട്ടഞ്ചാൽ ഒാഫിസുകളിലെത്തിയാണ് വിവരം ശേഖരിച്ചത്. അന്വേഷണവുമായി ബന്ധപ്പെട്ട് സി.പി.എം മുൻ ഏരിയ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡൻറുമായ കെ. മണികണ്ഠൻ, മുതിർന്ന ജനപ്രതിനിധി എന്നിവരിൽനിന്നും വിവരങ്ങൾ ആരാഞ്ഞതായി സൂചനയുണ്ട്. 'പ്രാഥമിക റൗണ്ട് അപ്' ആണ് നടത്തിയത് എന്ന് സി.ബി.െഎ സംഘം വ്യക്തമാക്കി. കൂടുതൽ പരിേശാധനകൾ നടത്തേണ്ടതുണ്ടെന്നും സംഘം പറഞ്ഞു.
സി.ബി.െഎ ഡിവൈ.എസ്.പി അനന്തകൃഷ്ണെൻറ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച രാവിലെ കേസ് അന്വേഷണത്തിനിറങ്ങിയത്. പ്രതികൾ സഞ്ചരിച്ച വഴികളും കൊല്ലപ്പെട്ടവരുടെ വീടുകളും സന്ദർശിച്ചു. 2019 ഫെബ്രുവരി 17ന് ഞായറാഴ്ച രാത്രി ശരത്ലാലിനെയും കൃപേഷിനെയും വധിച്ച ശേഷം പ്രതികൾ രക്ഷപ്പെട്ട് എത്തി കൃത്യം നിർവഹിക്കുേമ്പാൾ ധരിച്ച വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞ വെളുത്തോളിയിലും സംഘം വിശദ പരിശോധന നടത്തി. തുടർന്ന് സി.പി.എമ്മിെൻറ ഉദുമയിലെയും ചട്ടഞ്ചാലിലെയും ഒാഫിസുകൾ സന്ദർശിച്ച സംഘം പൊലീസ് റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ഒത്തുനോക്കി. പാർട്ടി ഒാഫിസിൽെവച്ചാണ് സി.പി.എം നേതാക്കളിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞത്. കല്യോട്ട് കൃേപഷിെൻറ പിതാവ് കൃഷ്ണൻ, ശരത്ലാലിെൻറ പിതാവ് സത്യനാരായണൻ എന്നിവരുടെയും അമ്മമാരുടെയും മൊഴികൾ ശേഖരിച്ചു.
പ്രതികൾ വാഹനങ്ങൾ ഉപേക്ഷിക്കുകയും ആയുധങ്ങൾ കണ്ടെത്തുകയും ചെയ്ത സ്ഥലങ്ങളിലും പരിശോധന നടത്തി. ഇരട്ടക്കൊല നടന്നതിനുശേഷം പ്രതികളായ പീതാംബരൻ, അശ്വിൻ, ശ്രീരാഗ്, സുരേഷ്, മുരളി, ഗിജിൻ, സുബീഷ് എന്നിവർ ഉദുമ ഏരിയ കമ്മിറ്റിയുടെ പരിധിയിലെ വെളുത്തോളി എന്ന സ്ഥലത്ത് കാറിലാണ് എത്തിയത്. മറ്റു പ്രതികളായ സജിയും അനിലും ജീപ്പിലാണ് എത്തുന്നത്. കൃത്യത്തിൽ പെങ്കടുത്ത എല്ലാവരും വെളുത്തോളിയിലാണ് സംഗമിച്ചത്. ഇക്കാര്യം ക്രൈംബ്രാഞ്ച് ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. വെളുത്തോളിയിൽെവച്ച് പ്രതികൾ സി.പി.എം ഏരിയ സെക്രട്ടറി മണികണ്ഠനെ ഫോണിൽ ബന്ധപ്പെട്ട് സഹായം ആവശ്യപ്പെട്ടു. മണികണ്ഠനോടൊപ്പം ലോക്കൽ സെക്രട്ടറി എ. ബാലകൃഷ്്ണൻ, ഗോപൻ എന്നിവർ സ്ഥലത്ത് എത്തി.
മണികണ്ഠൻ ഒരാളെ വിളിച്ച് ഉപദേശം സ്വീകരിച്ച ശേഷം വസ്ത്രങ്ങൾ മാറാൻ ആവശ്യപ്പെട്ടു. പ്രതികളിൽ ഗിജിൻ ഒഴികെയുള്ളവർ വസ്ത്രങ്ങൾ മാറി പുതിയവ ധരിച്ചു. പഴയവ കത്തിച്ചു. പീതാംബരൻ, ഗിജിൻ, അശ്വിൻ, ശ്രീരാഗ് എന്നിവരെ മണികണ്ഠൻ സി.പി.എം ഒാഫിസിലേക്ക് കൊണ്ടുപോയി. സുബീഷ് ഒഴികെയുള്ള മറ്റു പ്രതികൾ ആലക്കോട് മണിയുടെ വീട്ടിൽ താമസിച്ചു. പിറ്റേദിവസം വൈകീട്ട് നാലിന് വെളിത്തോളിയിലെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നിടത്തുനിന്നാണ് പൊലീസ് പിടികൂടിയത് തുടങ്ങിയ കാര്യങ്ങളും ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ വിശദീകരിക്കുന്നു. ഇവയിൽ വ്യക്തതവരുത്താനാണ് സി.ബി.െഎ സംഘം ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.