കൊച്ചി: കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസ് സി.ബി.ഐക്ക് വിടണമെന്ന ഹരജിയിൽ ഹൈകോടതി സർക്കാറിെൻറയും സി.ബി.ഐയുടെയും വിശദീകരണം തേടി. നിലവിലെ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നുമാവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിെൻറ പിതാവ് കൃഷ്‌ണൻ, മാതാവ് ബാലാമണി, ശരത് ലാലിെൻറ പിതാവ് സത്യ നാരായണൻ, മാതാവ് ലളിത എന്നിവർ നൽകിയ ഹരജിയിലാണ് കോടതി വിശദീകരണം തേടിയത്.
അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും പത്തു പ്രതികളുള്ള കേസിൽ ഒമ്പതു പേരെ അറസ്റ്റ് ചെയ്തെന്നും ഒരാൾ വിദേശത്താണെന്നും ചൊവ്വാഴ്ച കേസ് പരിഗണിക്കവേ സർക്കാർ കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച രേഖാമൂലമുള്ള വിശദീകരണം പത്ത് ദിവസത്തിനകം നൽകാൻ കോടതി നിർദേശിച്ചു. എതിർകക്ഷിയായ സി.ബി.ഐയോടും നിലപാട് തേടി.
രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്ന് സി.പി.എം പ്രവർത്തകരാണ് കൃപേഷിനെയും ശരത്തിനെയും കൊലപ്പെടുത്തിയതെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. അന്വേഷണം ക്രൈംബ്രാഞ്ച് എസ്.പി നേതൃത്വം നൽകുന്ന സംഘത്തിന് കൈമാറിയെങ്കിലും സി.പി.എം നേതാക്കൾക്കെതിരായി മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന് ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.