കാസർകോട്: പെരിയ ഇരട്ടക്കൊലപാതകത്തിെൻറ പശ്ചാത്തലത്തിൽ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരെൻറ അധ്യക്ഷതയിൽ വ ിളിച്ചുചേർത്ത സമാധാനയോഗത്തിൽനിന്ന് യു.ഡി.എഫ് പ്രതിനിധികൾ ഇറങ്ങിപ്പോയി. ഇരട്ടക്കൊലപാതകത്തിൽ സി.ബി.െഎ അ േന്വഷണം ആവശ്യപ്പെടുന്ന പ്രമേയം യോഗത്തിൽ പാസാക്കണമെന്നായിരുന്നു തുടക്കത്തിൽതന്നെ യു.ഡി.എഫ് നിലപാട്. ലോക് കൽ പൊലീസായാലും ക്രൈംബ്രാഞ്ചായാലും കേരളത്തിലെ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും യു.ഡി.എഫ് പ്രതിനിധികൾ വ്യക്തമാക്കി. എന്നാൽ, എല്ലാ സംഘടനകളുടെയും പ്രതിനിധികൾ സംസാരിച്ചു കഴിഞ്ഞശേഷം മാത്രമേ എന്തെങ്കിലും മറുപടി പറയാൻ കഴിയൂവെന്ന് മന്ത്രി പറഞ്ഞു. ഇതേത്തുടർന്നാണ് യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയത്.
എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, മുൻ ഡി.സി.സി പ്രസിഡൻറ് അഡ്വ. സി.കെ. ശ്രീധരൻ, നേതാക്കളായ അഡ്വ. എ. ഗോവിന്ദൻ നായർ, കെ.പി. കുഞ്ഞിക്കണ്ണൻ, മുസ്ലിംലീഗ് നേതാക്കളായ എം.സി. ഖമറുദ്ദീൻ, എ. അബ്ദുറഹ്മാൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.ജി.സി. ബഷീർ എന്നിവരാണ് ഇറങ്ങിപ്പോയത്. ഇതിനുശേഷവും തുടർന്ന സമാധാന കമ്മിറ്റി യോഗം പെരിയ കല്യോെട്ട ഇരട്ട കൊലപാതകത്തെയും തുടർന്നുണ്ടായ അക്രമത്തെയും ശക്തമായി അപലപിക്കുന്ന പ്രമേയം പാസാക്കി. നീചമായ കൊലപാതകങ്ങളെയും അക്രമങ്ങളെയും അംഗീകരിക്കാൻ കഴിയില്ല. കല്യോെട്ട കൊലപാതകത്തെ തുടർന്ന് വീടുകൾക്കും കടകൾക്കും നേരെയുണ്ടായ അക്രമങ്ങളും തീവെപ്പും പ്രതിഷേധാർഹമാണെന്നും പ്രമേയത്തിൽ പറയുന്നു.
പി. കരുണാകരൻ എം.പി, കെ. കുഞ്ഞിരാമൻ എം.എൽ.എ, ജില്ല കലക്ടർ ഡോ. ഡി. സജിത് ബാബു, ജില്ല പൊലീസ് ചീഫ് ജെയിംസ് ജോസഫ്, സബ് കലക്ടർ അരുൺ കെ. വിജയൻ, കാസർകോട് ആർ.ഡി.ഒ പി.എ. അബ്ദുസ്സമദ്, എ.ഡി.എം എൻ. ദേവിദാസ്, ഡിവൈ.എസ്.പിമാരായ എം. അസിനാർ, ടി.എൻ. സജീവ്, േബക്കൽ സി.െഎ ജി.കെ. വിശ്വംഭരൻ, ഹോസ്ദുർഗ് തഹസിൽദാർ എൻ. ശശിധരൻ പിള്ള, കാസർകോട് തഹസിൽദാർ കെ.എച്ച്. മുഹമ്മദ് നവാസ്, വെള്ളരിക്കുണ്ട് തഹസിൽദാർ പി. കുഞ്ഞിക്കണ്ണൻ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവരും സമാധാനയോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.