കൊച്ചി: എറണാകുളം ജില്ലയിൽ പെരിയാർ കരകവിഞ്ഞ് നൂറോളം വീടുകളിൽ വെള്ളം കയറി. മൂവാറ്റുപുഴ, കോതമംഗലം, ഏലൂർ മേഖലകളിലാണ് കൂടുതൽ നാശനഷ്ടം. മൂവാറ്റുപുഴ നഗരത്തിലെ ജനവാസ കേന്ദ്രങ്ങളിൽ വെള്ളം കയറി. നൂറോളം കുടുംബങ്ങളെ മാറ്റി. ഇലാഹിയ കോളനിയിലെ 17 കുടുംബങ്ങളെ ജെ.ബി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. നഗരസഭ വാർഡ് 24ാം വാർഡിലെ ആനിക്കാകുടി കോളനിയിലും വെള്ളം കയറി.
ഏലൂർ വില്ലേജിൽ വടക്കുംഭാഗത്ത് വെള്ളം കയറി. കുറ്റിക്കാട്ടുകര ബോസ്കോ കോളനിയിലാണ് കൂടുതൽ ദുരിതം. ഏലൂർ ഗവ. എൽ.പി.എസിൽ ക്യാമ്പ് ആരംഭിച്ചു.
മഞ്ഞുമ്മൽ റെഗുലേറ്റർ കം ബ്രിഡ്ജിൽ മരം ഒഴുകി വന്ന് ഷട്ടറിൽ കുടുങ്ങി ചില ഭാഗത്ത് ഒഴുക്കിന് തടസ്സമുണ്ടായി. ഫയർ ആൻറ് റെസ്ക്യു വിഭാഗം ഏലൂർ യൂനിറ്റിെൻറ സഹായത്തോടെ മൂന്ന് മണിക്കൂറിനുള്ളിൽ തടസ്സം നീക്കി. ഒഴുക്ക് സാധാരണ നിലയിലാണ്. ഷട്ടറിെൻറ അടിഭാഗവും ജലനിരപ്പുമായി നിലവിൽ 2.5 മീറ്റർ ഗ്യാപ് ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.