Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരിയാർ കരകവിഞ്ഞു;...

പെരിയാർ കരകവിഞ്ഞു; എറണാകുളത്ത്​ നൂറോളം​ വീടുകളിൽ വെള്ളം കയറി

text_fields
bookmark_border
peiyar
cancel
camera_altമൂവാറ്റുപഴയിൽ പെരിയാർ കര കവിഞ്ഞ് വീടുകളിലേക്ക് വെള്ളം കയറിയ നിലയിൽ

കൊച്ചി: എറണാകുളം ജില്ലയിൽ പെരിയാർ കരകവിഞ്ഞ്​ നൂറോളം​ വീടുകളിൽ വെള്ളം കയറി. മൂവാറ്റുപുഴ, കോതമംഗലം, ഏലൂർ മേഖലകളിലാണ്​ കൂടുതൽ നാശനഷ്​ടം. മൂവാറ്റുപുഴ നഗരത്തിലെ ജനവാസ കേന്ദ്രങ്ങളിൽ വെള്ളം കയറി. നൂറോളം കുടുംബങ്ങളെ മാറ്റി. ഇലാഹിയ കോളനിയിലെ 17 കുടുംബങ്ങളെ ജെ.ബി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക്​ മാറ്റി. നഗരസഭ വാർഡ് 24ാം വാർഡിലെ ആനിക്കാകുടി കോളനിയിലും വെള്ളം കയറി.

ഏലൂർ വില്ലേജിൽ വടക്കുംഭാഗത്ത് വെള്ളം കയറി. കുറ്റിക്കാട്ടുകര ബോസ്കോ കോളനിയിലാണ്​ കൂടുതൽ ദുരിതം. ഏലൂർ ഗവ. എൽ.പി.എസിൽ ക്യാമ്പ് ആരംഭിച്ചു.

മഞ്ഞുമ്മൽ റെഗുലേറ്റർ കം ബ്രിഡ്​ജിൽ മരം ഒഴുകി വന്ന് ഷട്ടറിൽ കുടുങ്ങി ചില ഭാഗത്ത് ഒഴുക്കിന് തടസ്സമുണ്ടായി. ഫയർ ആൻറ്​ റെസ്ക്യു വിഭാഗം ഏലൂർ യൂനിറ്റി​െൻറ സഹായത്തോടെ മൂന്ന് മണിക്കൂറിനുള്ളിൽ തടസ്സം നീക്കി. ഒഴുക്ക് സാധാരണ നിലയിലാണ്​. ഷട്ടറി​െൻറ അടിഭാഗവും ജലനിരപ്പുമായി നിലവിൽ 2.5 മീറ്റർ ഗ്യാപ് ഉണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:periyar river
Next Story