ആനക്കാംപൊയിൽ- കള്ളാടി-മേപ്പാടി നാലുവരി ഇരട്ട തുരങ്കപ്പാതക്ക് ഭൂമി ഏറ്റെടുക്കാൻ അനുമതി

കോഴിക്കോട് : ആനക്കാംപൊയിൽ- കള്ളാടി-മേപ്പാടി നാലുവരി അനുബന്ധ റോഡും ഇരട്ട തുരങ്ക നിർമ്മാണത്തിനായി വയനാട് വെള്ളരിമല വില്ലേജിൽ ഭൂമി ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കാൻ അനുമതി. ഏതാണ്ട് 20.55 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനാണ് അനുമതി നൽകിയത്. വിദഗ്ധ സമിതിയുടെ ശുപാർശ, സാമൂഹ്യാഘാത പഠന റിപ്പോർട്ട് വയനാട് കലക്ടറുടെ റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്.

2013-ലെ എൽ.എ.ആർ.ആർ നിയമ പ്രകാരം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യാഘാത പഠനം നടത്തുന്നതിനായി ജൂൺ 14ന് ഉത്തരവിട്ടിരുന്നു. സാമൂഹിക ആഘാടത പഠനത്തിന്റെയും വിദഗ്ധ സമിതി ശിപാർശയുടെയും അടിസ്ഥാനത്തിലാണ് സ്ഥലം ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കാൻ അനുമതി നൽകിയത്.

സർക്കാർ ഉത്തരവ് പ്രകാരം തൈക്കാട് സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റ്, എന്ന ഏജൻസിയാണ് പഠനം നടത്തിയത്. എൽ എ.ആർ.ആർ നിയമത്തിലെ വകിപ്പ് അഞ്ച് പ്രകാരം ബാധിക്കപ്പെടുന്ന കുടുംബങ്ങളുടെ പരാതികൾ കേൾക്കുന്നതിന് പബ്ലിക് ഹിയറിങ്ങും നടത്തി. നിയമത്തിലെ വകുപ്പ് ആറ് പ്രകാരം സാമൂഹ്യാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് ലഭിച്ചു. അത് സർക്കാർ വെബ് സൈറ്റിലും ജില്ലാ ഭരണകൂടത്തിന്റെ വെബ് സൈറ്റിലും റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.

നിയമത്തിലെ വകുപ്പ് ഏഴ് പ്രകാരം സാമൂഹ്യാഘാത പഠനം വിലയിരുത്തുന്നതിനായി വയനാട് കലക്ടർ വിദഗ്ധ സമിതിയെ രൂപീകരിച്ചിരുന്നു. നിയമപ്രകാരം ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോകുന്നതിന് അനുമതി നൽകിയാണ് ഉത്തരവ്. 

Tags:    
News Summary - Permission to acquire land for Anakamppoil-Kalladi-Mepadi four-lane double tunnel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.