കോഴി​ക്കോട്​ ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങൾ തുറക്കാൻ അനുമതി

കോഴിക്കോട്​: കോവിഡ്​ വ്യാപനത്തെ തുടർന്ന്​ അടച്ചുപൂട്ടിയ ജില്ലയിലെ ഹാർബറുകളും ഫിഷ്​ലാൻറിങ്​ സെൻററുകളും കർശന നിയര്രന്തണങ്ങളോ​െട തുറന്നു പ്രവർത്തിക്കാൻ അനുമതി. നിരവധി പേരുടെ ഉപജീവനം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ്​ തുറമുഖങ്ങൾ തുറക്കൻ അനുമതി നൽകുന്നതെന്ന്​ ജില്ലാകലക്​ടർ ഉത്തരവിൽ വ്യക്​തമാക്കി.

കോവിഡ്​ പരിശോധന നഗറ്റീവ്​ ആയ തൊഴിലാളികൾക്ക്​ മാത്രമേ പ്രവേശനമനുവദിക്കൂ. അൻപത്​ ശതമാനം തൊളിലാളികളെ വെച്ച്​ മ​ാത്രമേ പ്രവർത്തിപ്പിക്കാവൂ.

ഹാർബറുകളും ഫിഷ്​ലാൻറിങ്​ സെൻററുകളും പൊലീസ്​ നിയന്ത്രിതമേഖലകളായിരിക്കും.​ കോവിഡ്​ പ്രോ​േട്ടാകാൾ കർശനമായി പാലിക്കണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.