വി.കെ. പ്രകാശ്

വി.കെ. പ്രകാശിനെതിരായ കേസ്: പരാതിക്കാരിക്ക് രഹസ്യമൊഴി നൽകാൻ അനുമതി

കൊല്ലം: സ്വകാര്യ ഹോട്ടലിൽവെച്ച് സംവിധായകൻ വി.കെ. പ്രകാശ് ലൈംഗികാതിക്രമം നടത്തിയെന്ന എഴുത്തുകാരിയുടെ പരാതിയിൽ രഹസ്യമൊഴി നൽകാൻ കൊല്ലം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്‍റെ അനുമതി. ക്രിമിനൽ ചട്ടം 164 വകുപ്പ് അനുസരിച്ച് മൊഴി രേഖപ്പെടുത്താൻ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് നികിത പ്രസാദിനെ ചുമതലപ്പെടുത്തി. കോടതിയുടെ സമൻസ് കൈപ്പറ്റിയശേഷം പരാതിക്കാരിക്ക് കൊല്ലത്തെത്തി മൊഴിനൽകാം. മജിസ്‌ട്രേറ്റിന്‍റെ ചേംബറിലാകും രഹസ്യമൊഴി നൽകുക.

പ്രകാശും പരാതിക്കാരിയും ഒരേദിവസം ഹോട്ടലിലെ അടുത്തടുത്ത മുറികളിൽ താമസിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. നാലാംനിലയിലാണ് ഇരുവരും താമസിച്ചിരുന്നത്. 2022 ഏപ്രിൽ നാലിനാണ് പ്രകാശ് പരാതിക്കാരിയോട് ലൈംഗികാതിക്രമം നടത്തിയതായി ആരോപണമുള്ളത്. പ്രകാശ് പണമടച്ച രേഖകളും പൊലീസ് ശേഖരിച്ചു.

2022 ഏപ്രിൽ നാലിനാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. കഥ പറയാനെത്തിയ യുവതിയെ പ്രകാശ് ആലിംഗനം ചെയ്തുവെന്നാണു പ്രാഥമിക മൊഴി. സംഭവം പുറത്തറിയാതിരിക്കാൻ യുവതിക്ക് ഓൺലൈൻ മുഖേന കൈമാറിയെന്നു സംശയിക്കുന്ന തുകയുടെ വിവരങ്ങള്‍ക്കായി ബാങ്ക് അധികൃതർക്ക് കത്ത് അയച്ചിട്ടുണ്ട്.

Tags:    
News Summary - Permission to record confidential statement on complaint against VK Prakash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.