കൊച്ചി: പട്ടയഭൂമിയിലെ നിർമാണാനുമതിയുമായി ബന്ധപ്പെട്ട ആവശ്യത്തിന് അപേക്ഷകൻ നൽകുന്ന സത്യവാങ്മൂലത്തിലെ രേഖപ്പെടുത്തലുകളിൽ വിശദ പരിശോധനയില്ലാതെതന്നെ കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകും. വിശദപരിശോധനയുടെ പേരിൽ അപേക്ഷകരെ വലക്കാതെ സത്യവാങ്മൂലം വാങ്ങി വേഗം സർട്ടിഫിക്കറ്റ് നൽകാനുള്ള വാക്കാൽ നിർദേശമാണ് റവന്യൂ ഓഫിസുകൾക്ക് മേൽത്തട്ടിൽനിന്ന് നൽകി. ഇതോടെ സത്യവാങ്മൂലം ശരിയോ തെറ്റോയെന്ന പരിശോധന ഉണ്ടാവില്ല.
പട്ടയഭൂമി എന്താവശ്യത്തിന് നൽകിയെന്ന് വിലയിരുത്തിയശേഷം മാത്രം നിർമാണത്തിന് അനുമതി ഉറപ്പുവരുത്തുന്ന കാര്യത്തിൽ ഹൈകോടതി ഇടപെടലുണ്ടായതോടെ നടപ്പാക്കിയതാണ് അപേക്ഷകൻതന്നെ സത്യവാങ്മൂലം സമർപ്പിക്കുന്ന സമ്പ്രദായം.
െകട്ടിട നിർമാണത്തിന് പെർമിറ്റ് അനുവദിക്കാൻ ബന്ധപ്പെട്ട ഭൂമി 1960ലെ കേരള ലാൻഡ് അസൈൻമെൻറ് ആക്ട് പ്രകാരം പ്രത്യേക ആവശ്യത്തിന് പതിച്ചുനൽകിയതാണോ അല്ലയോ എന്ന് വിേല്ലജ് ഓഫിസർ പരിശോധിക്കണമെന്ന് ഹൈകോടതി 2020ൽ ഉത്തരവിട്ടിരുന്നു. പ്രത്യേക ആവശ്യത്തിന് നൽകിയതാണെങ്കിൽ അക്കാര്യംകൂടി രേഖപ്പെടുത്തിയേ നിർമാണാനുമതി നൽകാവൂവെന്നും വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് നടപ്പാക്കിയെങ്കിലും പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതിയിൽ കോടതിയിലക്ഷ്യ ഹരജിയെത്തി. തുടർന്നാണ് അപേക്ഷക്കൊപ്പം ഭൂമി പട്ടയം ലഭിച്ചതാണോ അല്ലയോ എന്ന സത്യവാങ്മൂലംകൂടി അപേക്ഷകർ നൽകണമെന്ന ഉത്തരവിറങ്ങിയത്. കലക്ടർമാർ മുഖേന ഇത് നടപ്പാക്കുകയും ചെയ്തു. ജില്ല, താലൂക്ക്, വില്ലേജ്, തണ്ടപ്പേർ, സർവേ നമ്പർ, ഭൂമിയുെട അളവ് എന്നിവക്ക് പുറമെ ബന്ധപ്പെട്ട ഭൂമി അപേക്ഷകനോ മുൻ ഉടമസ്ഥർക്കോ സർക്കാർ പതിച്ചുനൽകിയതാണോ അല്ലയോ എന്ന് രേഖപ്പെടുത്താനുള്ള ഭാഗവുമുണ്ട്.
പതിച്ച് നൽകിയതാണെങ്കിൽ ഭൂമി പതിച്ചുനൽകലുമായി ബന്ധപ്പെട്ട ഏത് ചട്ടപ്രകാരം, ഏത് നമ്പറിൽ, ഏത് ദിവസമാണ് അനുവദിച്ചതെന്നും രേഖപ്പെടുത്തണം. സത്യവാങ്മൂലത്തിലെ ഈ അവകാശവാദം പരിശോധനക്ക് വിധേയമാക്കി വേണം സർട്ടിഫിക്കറ്റ് അനുവദിക്കാൻ. എന്നാൽ, വിശദപരിശോധനയുടെ ബുദ്ധിമുട്ടുകളും സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇത് അനാവശ്യ കാലതാമസമുണ്ടാക്കുമെന്നുള്ള വിമർശനവും പരിഗണിച്ചാണ് വിശദപരിശോധന അത്ര കർക്കശമാക്കേണ്ടതില്ലെന്ന രഹസ്യനിർദേശം റവന്യൂ ഓഫിസുകൾക്ക് കൈമാറിയത്. അവകാശവാദം തെറ്റാണെന്ന് കണ്ടത്തിയാൽ സാക്ഷ്യപത്രം റദ്ദാക്കാനാവുമെന്നത് സംബന്ധിച്ച് അറിവുണ്ടെന്നും അപേക്ഷകൻ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. ഈ പഴുത് വെച്ചാണ് അേപക്ഷകർക്ക് കൂടുതൽ പരിശോധനകളില്ലാതെതന്നെ കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.