കൊച്ചി: ലക്ഷദ്വീപിൽ പൊലീസ് കസ്റ്റഡിയിലിരുന്നയാൾ കടലിൽ ചാടിയ സംഭവത്തിൽ ഹൈകോടതി ലക്ഷദ്വീപ് ഭരണകൂടത്തിന്റെയടക്കം വിശദീകരണം തേടി. ചെത്തിലാത്ത് ദ്വീപുകാരനായ പൊന്നിക്കം അബ്ദു റഹ്മാൻ എന്നയാൾ കടലിൽ ചാടിയത് പൊലീസ് അനാസ്ഥ മൂലമാണെന്നതടക്കം ആരോപിച്ച് ഭാര്യ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. രണ്ടാഴ്ചക്ക് ശേഷം വീണ്ടും ഹരജി പരിഗണിക്കാൻ മാറ്റി.
നാട്ടിൽ പ്രശ്നമുണ്ടാക്കുന്നുവെന്ന പേരിൽ കസ്റ്റഡിയിലെടുത്ത അബ്ദു റഹ്മാൻ ഒക്ടോബർ പത്തിനാണ് ആളുകൾ നോക്കി നിൽക്കേ പൊലീസ് സ്റ്റേഷനടുത്തുള്ള കടലിലേക്ക് ചാടിയത്. പൊലീസ് സംഘം ബോട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല.
രക്ഷപ്പെടുത്തുന്നതിൽ പൊലീസ് അനാസ്ഥ കാട്ടിയെന്നും രക്ഷാ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിച്ചില്ലെന്നും പരാതിയിൽ പറയുന്നു. കുടുംബത്തിന് നീതി ലഭിക്കണമെന്നും പൊലീസിന്റെ അനാസ്ഥ പരിശോധിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.