കോട്ടയം: യേശുവിെൻറ അന്ത്യഅത്താഴത്തിെൻറയും കുര്‍ബാന സ്ഥാപനത്തിെൻറയും സ്മരണയിൽ വ്യാഴാഴ്ച ക്രൈസ്തവർ പെസഹ ആചരിക്കും. പീഡാനുഭവത്തിന് മുന്നോടിയായി യേശു ശിഷ്യരുടെ പാദങ്ങൾ കഴുകിയതിെൻറയും അപ്പം മുറിച്ചതിെൻറയും ഒാർമപുതുക്കലാണ് പെസഹ. ഇതോടനുബന്ധിച്ച് വ്യാഴാഴ്ച ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ, അപ്പം മുറിക്കൽ, ദിവ്യബലി എന്നിവ നടക്കും. വ്യാഴാഴ്ച വൈകുന്നേരം വീടുകളിലും പെസഹ അപ്പം മുറിക്കല്‍ നടക്കും. കുടുംബത്തിലെ ഏറ്റവും മുതിർന്നയാൾ അപ്പം മുറിച്ച് മറ്റുള്ളവർക്കു നൽകുന്നതാണ് പതിവ്. ചില ദേവാലയങ്ങളിൽ ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചയുമായി പെസഹശുശ്രൂഷകൾ നടന്നു. വെള്ളിയാഴ്ച കുരിശുമരണത്തിെൻറ സ്മരണകൾ പേറുന്ന ദുഃഖവെള്ളിയും ആചരിക്കും. ഞായറാഴ്ചയാണ് ഇൗസ്റ്റർ. ഇതോെട അമ്പതുനോമ്പിനും വിശുദ്ധ വാരാചരണത്തിനും സമാപനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.