വി​ശ്വാസികൾ അടിമുടി മാറണമെന്ന്​ മാർ ആലഞ്ചേരിയുടെ പെസഹാ സന്ദേശം

കൊച്ചി: വിശ്വാസികൾ അടിമുടി മാറണമെന്ന്​ സീറോ മലബാര്‍ സഭ മേജര്‍ ആർച് ബിഷപ് കർദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരി. ആ​കെ പരിവർത്തനത്തിന് വിശ്വാസികൾ തയാറാകണം. സഭാ നവീകരണം എന്നാൽ സ്വയം പരിവർത്തനമാകണം. വിശ്വാസികൾക്കിടയിൽ ഐക്യത്തി​​​​െൻറയും കൂട്ടായ്മയുടെയും പങ്കുവെക്കൽ വേണം. കടുംബത്തിലും സമൂഹത്തിലും സഭയിലും അത് വേണമെന്നും മാര്‍ ജോർജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയിൽ പെസഹാ സന്ദേശം നൽകുകയായിരുന്നു മാർ ആലഞ്ചേരി. 

മാർ ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ പെസഹാ തിരുകർമങ്ങളായ കാൽകഴുകൽ ശുശ്രൂഷയും ദിവ്യബലിയും നടന്നു. ചി​ല ദേ​വാ​ല​യ​ങ്ങ​ളി​ൽ ബു​ധ​നാ​ഴ്​​ച രാ​ത്രി​യും വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ചെയു​മാ​യി പെ​സ​ഹ​ശു​ശ്രൂ​ഷ​ക​ൾ ന​ട​ന്നു. തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍   ദേവാലയത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തി. 

യേ​ശു​വി​​​​െൻറ അ​ന്ത്യ​ അ​ത്താ​ഴ​ത്തിന്‍റെ​യും കു​ര്‍ബാ​ന സ്ഥാ​പ​ന​ത്തിന്‍റെ​യും സ്‌​മ​ര​ണ​യി​ലാണ് ക്രൈ​സ്​​ത​വ​ർ പെ​സ​ഹ ആ​ച​രി​ക്കുന്നത്. പീ​ഡാ​നു​ഭ​വ​ത്തി​ന്​ മു​ന്നോ​ടി​യാ​യി യേ​ശ​ു ശി​ഷ്യ​രു​ടെ പാ​ദ​ങ്ങ​ൾ ക​ഴു​കി​യ​തി​​ന്‍റെയും അ​പ്പം മു​റി​ച്ച​തി​​ന്‍റെയും ഒാ​ർ​മ​പു​തു​ക്ക​ലാ​ണ്​ പെ​സ​ഹ. വ്യാ​ഴാ​ഴ്​​ച വൈ​കു​ന്നേ​രം വീ​ടു​ക​ളി​ലും പെ​സ​ഹ അ​പ്പം മു​റി​ക്ക​ല്‍ ന​ട​ക്കും. കു​ടും​ബ​ത്തി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന​യാ​ൾ അ​പ്പം മു​റി​ച്ച്​ ​മ​റ്റു​ള്ള​വ​ർ​ക്കു ന​ൽ​കു​ന്ന​താ​ണ്​ പ​തി​വ്. 

വെ​ള്ളി​യാ​ഴ്​​ച കു​രി​ശു​ മ​ര​ണ​ത്തി​​​​െൻറ സ്‌​മ​ര​ണ​ക​ൾ പേ​റു​ന്ന ദുഃ​ഖ​വെ​ള്ളി​യും ആ​ച​രി​ക്കും. ഞാ​യ​റാ​ഴ്​​ച​യാ​ണ്​ ഇൗ​സ്​​റ്റ​ർ. ഇ​തോ​െ​ട അ​മ്പ​തു​നോ​മ്പി​നും വി​ശു​ദ്ധ വാ​രാ​ച​ര​ണ​ത്തി​നും സ​മാ​പ​ന​മാ​കും.

Tags:    
News Summary - Pesaha Message from Kardinal Mar Alencherry - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.