മാധ്യമവിലക്ക്: ബാര്‍ കൗണ്‍സിലിന് നോട്ടീസ് അയക്കാന്‍ ഉത്തരവ്

കൊച്ചി: സംസ്ഥാനത്തെ കോടതികളില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതിനെതിരെ മനുഷ്യാവകാശ കമീഷനില്‍ പരാതി. പൗരാവകാശ പ്രവര്‍ത്തകള്‍ അബ്ദുല്‍ അസീസ് സമര്‍പ്പിച്ച പരാതിയില്‍ ബാര്‍ കൗണ്‍സില്‍ സെക്രട്ടറി, ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവര്‍ക്ക് നോട്ടീസ് അയക്കാന്‍ കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹന്‍ദാസ് നിര്‍ദേശിച്ചു.

കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടത്തിയ സിറ്റിങ്ങിലാണ് നടപടി. സംസ്ഥാനത്തെ ഷോപ്പിങ് മാളുകളില്‍ പ്രവര്‍ത്തിക്കുന്ന സിനിമ തിയറ്ററുകളില്‍ ആഹാര സാധനങ്ങള്‍ക്ക് തീവില ഈടാക്കുന്നുവെന്ന പരാതിയില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും തിയറ്റര്‍ ഉടമകളുടെ സംഘടനകള്‍ക്കും നോട്ടീസ് അയക്കാനും ഉത്തരവിട്ടു. മൊത്തം 54 പരാതികള്‍ ശനിയാഴ്ച പരിഗണിച്ചു. 25 പരാതികള്‍ പുതുതായി ലഭിച്ചു. 14 പരാതികള്‍ തീര്‍പ്പാക്കി.

മറ്റു കേസുകള്‍ നവംബര്‍ ഒമ്പതിന് നടക്കുന്ന സിറ്റിങ്ങില്‍ കൂടുതല്‍ വാദത്തിനായി മാറ്റി. പ്ളാസ്റ്റിക് മുട്ട സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭക്ഷ്യസുരക്ഷാ കമീഷണര്‍ക്ക് നിര്‍ദേശം നല്‍കി. മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍ ചില അഭിഭാഷകര്‍ ആക്രമിക്കുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ മുമ്പാകെ ഹ്യൂമന്‍ റൈറ്റ്സ് ഫോറം സംസ്ഥാന പ്രസിഡന്‍റ് ടി.എ. അബ്ദുല്‍ അസീസും പരാതി സമര്‍പ്പിച്ചു.

Tags:    
News Summary - petition against advocates who attacked media persons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.