തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസ് നമ്പി നാരായണൻ അട്ടിമറിച്ചതാണെന്ന് ആരോപിച്ചുള്ള ഹരജി കോടതി തള്ളി. നമ്പി നാരായണനെതിരെ തെളിവുകളുണ്ടെങ്കിൽ അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാക്കിയാൽ മതിയെന്ന നിരീക്ഷണത്തോടെയാണ് ഹരജി തള്ളിയത്.
തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആർ. രേഖയുടേതാണ് ഉത്തരവ്. ഐ.എസ്.ആർ.ഒ ചാരക്കേസ് ഗൂഢാലോചന കേസിലെ ഒന്നാംപ്രതി വിജയനാണ് നമ്പി നാരായണനെതിരെ ഗുരുതര ആേരാപണങ്ങളുന്നയിച്ച് സ്വകാര്യ ഹരജി സമർപ്പിച്ചത്. സി.ബി.െഎ, െഎ.ബി ഉദ്യോഗസ്ഥർക്ക് ഭൂമിയും പണവും നൽകി സ്വാധീനിച്ചാണ് നമ്പി നാരായണൻ കേസിൽനിന്ന് രക്ഷപ്പെട്ടതെന്നായിരുന്നു ഹരജിയിലെ ആക്ഷേപം.
ചാരക്കേസ് അന്വേഷിക്കുന്ന കാലത്തെ സൗത്ത് സോൺ ഐ.ജി രമൺ ശ്രീവാസ്തവയുടെ ഭാര്യ അഞ്ജലി ശ്രീവാസ്തവും നമ്പി നാരായണനും ഉൾപ്പെടുന്ന ഭൂമി ഇടപാടുകൾ നടന്നതായും 2004ൽ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നമ്പി നാരായണൻ ഭൂമി കൈമാറിയതായും വിജയൻ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ ഹരജി നിയമപരമായി നിലനിൽക്കുകയില്ലെന്നായിരുന്നു സി.ബി.ഐ കോടതിയിൽ ആദ്യമേ സ്വീകരിച്ച നിലപാട്. ഇൗ ഹരജി പരിഗണിക്കാൻ കോടതിക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
അതിനിടെ ചാരക്കേസിലെ ഗൂഢാലോചന കേസിൽ അഡീഷനൽ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ ഹാജരാകുമെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.