കൊച്ചി: കോവിഡ് സ്ഥിരീകരിക്കാനുള്ള ആർ.ടി.പി.സി.ആർ, ആന്റിജൻ പരിശോധനകളുടെ നിരക്ക് വെട്ടിക്കുറച്ചതിനെതിരെ അക്രഡിറ്റഡ് മോളിക്യുലാർ ടെസ്റ്റിങ് ലബോറട്ടറീസ് അസോസിയേഷൻ നൽകിയ ഹരജി ഹൈകോടതി ഈ മാസം എട്ടിന് പരിഗണിക്കാൻ മാറ്റി.
ആർ.ടി.പി.സി.ആറിന് 300 രൂപയും ആന്റിജന്‍ 100 രൂപയുമാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത്തരത്തിൽ നിരക്ക് നിശ്ചയിക്കാൻ സർക്കാറിന് അധികാരമില്ലെന്ന സുപ്രീംകോടതി വിധി മറികടന്നാണ് നിരക്ക് വെട്ടിക്കുറച്ചതെന്ന് ഹരജിക്കാർ ആരോപിച്ചു.
നേരത്തേ ഹരജി പരിഗണിച്ച സിംഗിൾ ബെഞ്ച് സർക്കാറിനോട് മറുപടി സത്യവാങ്മൂലം നൽകാൻ നിർദേശിച്ചിരുന്നു. മറുപടി നൽകാൻ സർക്കാർ ഇന്നലെ കൂടുതൽ സമയംതേടി. തുടർന്നാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ഹരജി മാറ്റിയത്.
നിരക്ക് കുറക്കൽ സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് നൽകണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടെങ്കിലും എട്ടിന് ഇക്കാര്യം പരിഗണിക്കാമെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.