കൊച്ചി: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ച സമരം തടയണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. യുനൈറ്റഡ് നഴ്സസ് അസോസിയേഷെൻറ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന സമരത്തിനെതിരെ തിരുവനന്തപുരം ആക്കുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് എന്ന സംഘടനയാണ് ഹരജി നൽകിയിരിക്കുന്നത്. ബദൽ സംവിധാനം ഏർപ്പെടുത്താതെ നഴ്സുമാർ നടത്തുന്ന സമരം സംസ്ഥാനത്തെ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് ഹരജിയിൽ പറയുന്നു.
സമരം തടഞ്ഞില്ലെങ്കിൽ പൊതുജനങ്ങളുടെ ജീവനെ ബാധിക്കും. ഇൗ മാസം 12ന് ചേർത്തലയിൽ നഴ്സുമാർ സമരത്തിെൻറ ഭാഗമായി ദേശീയപാത ഉപരോധിച്ചു. ഇത് നിയമവിരുദ്ധമാണ്. പൊതുജനങ്ങളുടെ താൽപര്യത്തിന് വിരുദ്ധമായ സമരത്തെ നിയമവിരുദ്ധമായി പ്രഖ്യാപിക്കണം. കേരള അവശ്യ സർവിസ് നിയമം (കെസ്മ) പ്രകാരം സമരം നിരോധിക്കാൻ സർക്കാറിന് നിർദേശം നൽകണം തുടങ്ങിയവയാണ് ഹരജിയിലെ ആവശ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.