മലപ്പുറത്തേക്ക്​ കൂടുതൽ വാക്​സിൻ നൽകണമെന്ന് ഹൈകോടതിയിൽ​ ഹരജി

കൊച്ചി: മലപ്പുറം ജില്ലയിൽ കൂടുതൽ കോവിഡ് വാക്‌സിൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ പൊതുതാൽപര്യഹരജി. സംസ്ഥാന​ത്ത്​ ഏറ്റവുമധികം ജനസംഖ്യയുള്ള മലപ്പുറത്ത്​ അതിനനുസൃതമായ വിധം വാക്​സിൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി കെ.സി. നസീറാണ്​ കോടതിയെ സമീപിച്ചത്​.

കേരളത്തിലെ ജനസംഖ്യയുടെ 12.97 ശതമാനമാണ്​​ വലുപ്പത്തി​ൽ മൂന്നാം സ്ഥാനത്തുള്ള മലപ്പുറം ജില്ലയിൽ താമസിക്കുന്നതെന്ന്​ ഹരജിയിൽ പറയുന്നു​. എന്നാൽ, കേരളത്തിൽ ആകെ നൽകിയ വാക്സി​െൻറ 7.58 ശതമാനം മാത്രമാണ് ജില്ലക്ക്​ അനുവദിച്ചത്​.

ജനസംഖ്യയും രോഗവ്യാപനവും കണക്കിലെടുത്ത് മതിയായ അളവിൽ വാക്സിൻ ലഭ്യമാക്കാത്തത് വിവേചനമാണ്​. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാറിന്​ നിവേദനം നൽകിയിട്ടും നടപടിയില്ലെന്നും ഹരജിയിൽ പറയുന്നു.

Tags:    
News Summary - Petition filed in high court seeking more vaccine for Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.