കൊച്ചി: ബാർ അസോസിയേഷൻ പ്രസിഡൻറ് ബിജു രമേശിെൻറ ആരോപണത്തിെൻറ അടിസ്ഥാനത്തിൽ ബാർ കോഴ വിവാദം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി.
കഴിഞ്ഞ സർക്കാറിെൻറ കാലത്തെ ഇടപാടുമായി ബന്ധപ്പെട്ട് സി.ബി.ഐ - ഇ.ഡി അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് ചാലക്കുടി സ്വദേശി പി.എൽ. ജേക്കബ് നൽകിയ ഹരജിയിലെ ആവശ്യം.
കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ഘട്ടംഘട്ടമായി മദ്യ നിരോധനം നടപ്പാക്കുന്നതിെൻറ ഭാഗമായി പൂട്ടിയ 418 ബാറുകൾ തുറക്കാൻ ധനമന്ത്രിയായിരുന്ന കെ.എം. മാണിക്ക് ഒരു കോടി രൂപ കോഴ നൽകിയെന്നായിരുന്നു ബിജു രമേശിെൻറ വെളിപ്പെടുത്തൽ. എന്നാൽ, കേസ് അന്വേഷിച്ച വിജിലൻസ് സംഘം തെളിവുകളില്ലെന്ന് വ്യക്തമാക്കി അന്വേഷണം അവസാനിപ്പിക്കാൻ കോടതിയിൽ റിപ്പോർട്ട് നൽകി.
ഇത് നിരസിച്ച കോടതി അന്വേഷണം തുടരാൻ ആവശ്യപ്പെട്ടെന്നും ഹൈകോടതി ഇതു ശരിെവച്ചെന്നും ഹരജിയിൽ പറയുന്നു. ഇതിനിടെ ഒക്ടോബർ 18, 19, 20 തീയതികളിലായി ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിൽ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രിയായിരുന്ന വി.എസ്. ശിവകുമാർ തുടങ്ങിയവർക്കും കോഴ നൽകിയെന്ന് ആരോപണം ഉന്നയിച്ചിരുന്നു.
ആരോപണ വിധേയർ സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നതരായതിനാൽ പൊലീസ് ഉൾപ്പെടെയുള്ള ഏജൻസികളുടെ അന്വേഷണം ഫലപ്രദമാവില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.