കൊച്ചി: രാജ്യത്ത് ഇന്ധനവില കുതിച്ചുകയറുന്നു. ആറ് ദിവസം കൊണ്ട് പെട്രോൾ ലിറ്ററി ന് 1.62 രൂപയും ഡീസലിന് 1.38 രൂപയുമാണ് വർധിച്ചത്. രണ്ട് വർഷം മുമ്പ് പ്രതിദിന വില നിർണ യം നിലവിൽവന്നശേഷം ചുരുങ്ങിയ ദിവസങ്ങൾക്കിടയിൽ വില ഇത്രമാത്രം ഉയരുന്നത് ആദ്യമാണ്. വില വർധന വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന. ഡൽഹിയിൽ പെട്രോൾ വില 27 പൈസ കൂടി ലിറ്ററിന് 73.62ആയി. ഡീസൽ വില 18 പൈസ കൂടി 66.74 രൂപയിലെത്തി. സെപ്റ്റംബർ 17നുശേഷം തുടർച്ചയായ വർധനയിലൂടെ പെട്രോൾ ലിറ്ററിന് 1.59 രൂപയും ഡീസൽ 1.31 രൂപയും ഡൽഹിയിൽ വർധിച്ചിട്ടുണ്ട്.
സൗദി അറേബ്യയിലെ എണ്ണക്കമ്പനിക്ക് നേരെ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഈ മാസം 14നാണ് ഇന്ധനവില പെട്ടെന്ന് ഉയർന്ന് തുടങ്ങിയത്. പെട്രോളിന് പ്രതിദിനം ശരാശരി 27 പൈസയുടെയും ഡീസലിന് 23 പൈസയുടെയും വർധനയാണ് ഒരാഴ്ചയായി രേഖപ്പെടുത്തുന്നത്. ആക്രമണത്തെത്തുടർന്ന് സൗദിയുടെ എണ്ണ ഉൽപാദനത്തിൽ 5.7 ദശലക്ഷം ബാരലിെൻറ കുറവുണ്ടായതാണ് വിലക്കയറ്റത്തിന് കാരണം. ആഗോള ലഭ്യതയിൽ അഞ്ച് ശതമാനമാണ് കുറവ്.
ഞായറാഴ്ച പെട്രോളിന് 27 പൈസയും ഡീസലിന് 22 പൈസയും വർധിച്ചു. ബാരലിന് 63.20 ഡോളറാണ് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില. നിലവിലെ സ്ഥിതി തുടർന്നാൽ ഇന്ത്യയുടെ എണ്ണസുരക്ഷയെ ബാധിക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. എണ്ണ ഉൽപാദനം വൈകാതെ പൂർവസ്ഥിതിയിലാകുമെന്ന് സൗദി അവകാശപ്പെടുേമ്പാഴും ആഗോള വിപണിയിലെ ആഘാതം നീളുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇറാനിൽ നിന്നുള്ള ഇന്ധന ഇറക്കുമതി നിർത്തിയ ഇന്ത്യ പ്രതിമാസം 20 ലക്ഷം ടൺ അസംസ്കൃത എണ്ണയാണ് സൗദിയിൽനിന്ന് വാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.