കോഴിക്കോട്ട് സി.പി.എം ഓഫീസിന് നേരെ ബോംബേറ്

എകരൂൽ (കോഴിക്കോട്): ഉണ്ണികുളം കരുമലയിൽ രാഷ്ട്രീയ സംഘർഷം തുടരുന്നു. സി.പി.എം തേനാക്കുഴി ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. തീപിടിത്തത്തിൽ ഓഫീസിനകത്തെ ഉപകരണങ്ങൾ കത്തി നശിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. അക്രമത്തിന് പിന്നിൽ യു.ഡി.എഫാണെന്ന് സി.പി.എം ആരോപിച്ചു.

പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ശബ്ദം കേട്ട് സമീപവാസികൾ എത്തിയപ്പോഴേക്കും അക്രമികൾ സ്ഥലം വിട്ടിരുന്നു. ബൈക്കിലെത്തിയവരാണ് അക്രമം നടത്തിയതെന്ന് സമീപവാസികൾ പറഞ്ഞു.

ജീവകാരുണ്യ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന വീൽ ചെയറുകൾ, കസേരകൾ എന്നിവ കൂടാതെ ഓഫീസിൽ സൂക്ഷിച്ചിരുന്ന കൊടി തോരണങ്ങളും കത്തിനശിച്ചു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് തീ അണച്ചത്.

നിയമസഭ തെരഞ്ഞെടുപ്പിന് ശേഷ നടക്കുന്ന അക്രമങ്ങളുടെ തുടർച്ചയായാണ് സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം ഉണ്ണികുളത്തെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനു നേരെ സമാന രീതിയിൽ ആക്രമണം നടന്നിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.