തിരുവനന്തപുരം: തുടർച്ചയായ ഇന്ധവില വർധനവ് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വില വർധന പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാവണം. കേന്ദ്ര സർക്കാറിെൻറ തെറ്റായ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് സി.പി.എം ദേശവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധദിനത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ധനവില തുടർച്ചയായി വർധിപ്പിച്ച് ജനങ്ങളെ കേന്ദ്രം െകാള്ളയടിക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ വില കുറയുന്നു. ഇന്നത്തേതിെൻറ പകുതി വിലയ്ക്ക് നൽകാനാവും. എക്സൈസ് തീരുവ വർധിപ്പിച്ച് ദിവസവും വില കൂട്ടുകയാണ്. ഇത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കും.
കെ.എസ്.ഇ.ബി വൈദ്യുതി നിരക്ക് വർധിപ്പിച്ചിട്ടില്ല. നാല് മാസത്തെ ബില്ലാണ് ഒരുമിച്ച് നൽകുന്നത്. കോവിഡ് കാലത്ത് വൈദ്യുതി ഉപഭോഗം വർധിച്ചു. ഇതുസംബന്ധിച്ച പരാതികൾ പരിശോധിക്കാൻ തയാറാണ്. തെറ്റായ തുകക്ക് നഷ്ടപരിഹാരം കൊടുക്കുമെന്ന് ബോർഡ് അറിയിച്ചു. കേന്ദ്രത്തിെൻറ ഇന്ധനവില വർധനക്കെതിരെ പ്രതിഷേധിക്കാത്തവരാണ് വൈദ്യുതി നിരക്കിനെതിരെ രംഗത്തുവരുന്നത്.
എല്ലാ ഇടത് കക്ഷികളെയും അണിനിരത്തി കേന്ദ്ര സർക്കാറിനെതിരായ സമരം വിശാലമാക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്ത പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞു. നികുതി പരിധിയിൽ ഇല്ലാത്തവർക്ക് ആറ് മാസത്തേക്ക് 7,500 രൂപ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് മാനദണ്ഡം പാലിച്ച് അഞ്ചുപേരടങ്ങുന്ന സംഘമാണ് സംസ്ഥാനത്ത് രണ്ട് ലക്ഷം കേന്ദ്രങ്ങളിൽ സമരം നടത്തിയത്. എം.എ. േബബി, എം.വി. ഗോവിന്ദൻ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.