തിരുവനന്തപുരം: തുടർച്ചയായ ഇന്ധന വിലവർധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി തൊഴിലാളികൾ ആഹ്വാനം ചെയ്ത ചക്രസ്തംഭനസമരത്തിൽ സംസ്ഥാനത്തെ റോഡുകൾ 15 മിനിറ്റോളം നിശ്ചലമായി. രാവിലെ 11 മണി മുതല്‍ 15 മിനിറ്റ് നേരമായിരുന്നു സമരം. 11 മണിയായപ്പോൾ വാഹനങ്ങൾ റോഡിൽ എവിടെയാണോ അവിടെ നിർത്തിയിടുകയായിരുന്നു. പലയിടത്തും ഇത് രൂക്ഷമായ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചു. ചില യാത്രക്കാർ സമരത്തെ ചോദ്യം ചെയ്തത് വാക്കുതർക്കത്തിനും കാരണമായി.
ബി.എം.എസ് ഒഴികെ 21 ഒാളം ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിലായിരുന്നു സമരം. ബസ് ഓപറേറ്റർമാരുടെ സംഘടനകളും ലോറി ഓപറേറ്റേഴ്സ് അസോസിയേഷനും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. സ്വകാര്യ, ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പ്രതിഷേധത്തിെൻറ ഭാഗമായി. ട്രേഡ് യൂനിയന്‍ നേതാക്കള്‍ വിവിധ സ്ഥലങ്ങളിൽ സംസാരിച്ചു. ആംബുലൻസ് ഉൾപ്പെടെ അവശ്യ സർവിസുകളെ ഒഴിവാക്കിയിരുന്നു. ഇന്ധന വിലവർധനയിലൂടെ കേന്ദ്രസർക്കാർ ഗതാഗതമേഖലയെ തകർച്ചയിലേക്ക് നയിക്കുകയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. കോർപറേറ്റുകളെ സഹായിക്കാൻ അടിസ്ഥാനവിലെയക്കാൾ അധിക നികുതിയാണ് കേന്ദ്ര സർക്കാർ ഇന്ധനത്തിന് ഈടാക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
തിരുവനന്തപുരത്ത് സമരം പുർണമായിരുന്നു. ആറ്റിങ്ങലിൽ ചില വാഹനയാത്രക്കാരും സമരക്കാരുമായി വാക്കുതർക്കം നടന്നു.മോദി സർക്കാറിെൻറ ഇന്ധനനയം സാധാരണ ജനങ്ങളുടെ ജീവിതം തകർെത്തന്ന് പി.എം.ജി ജങ്ഷനിൽ നടന്ന സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സി.പി. നായിഡു (എ.ഐ.ടി.യു.സി) അധ്യക്ഷത വഹിച്ചു. കെന്നടി (സി.ഐ.ടി.യു), പ്രശാന്ത് (ഐ.എൻ.ടി.യു.സി), ബാബു ദിവാകരൻ(യു.ഡി.യു.സി), ആർ. കുമാർ (എ.ഐ.യു.ടി.സി), ജി. മാഹീൻ അബൂബക്കർ, കെ.എസ്.എ. ഹലിം (എസ്.ടി.യു) എന്നിവർ സംസാരിച്ചു.
ഒരാഴ്ചക്കിടെ നാലാം തവണയും ഇന്ധന വില വർധിച്ചതോടെ സംസ്ഥാനത്ത് സാധാരണ പെട്രോൾ വിലയും സെഞ്ച്വറിയിലേക്ക് അടുക്കുകയാണ്. തിരുവനന്തപുരത്ത് ഞായറാഴ്ച പെട്രോൾ വില 99.20 രൂപയായി. ഡീസൽ ലിറ്ററിന് 94.47 രൂപ. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ 97.38, 92.76, കോഴിക്കോട് 97.69, 93.93 എന്നിങ്ങനെയാണ് യഥാക്രമം പെട്രോൾ, ഡീസൽ വില. ഒരാഴ്ചക്കിടെ നാലുതവണയായി പെട്രോളിന് 1.10 പൈസയും ഡീസലിന് 1.04 പൈസയും കൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.