ന്യൂഡൽഹി: പ്രതിദിനം ഇന്ധനവില പരിഷ്കരിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് പമ്പുടമകൾ ആഹ്വാനംചെയ്ത രാജ്യവ്യാപക സമരം പിൻവലിച്ചു. വെള്ളിയാഴ്ച നടത്താനിരുന്ന സമരമാണ് പെേട്രാളിയം മന്ത്രി ധർമേന്ദ്ര പ്രധാനുമായുള്ള ചർച്ചയെ തുടർന്ന് പിൻവലിച്ചത്. പെട്രോൾ വിലവർധന നിലവിൽവരുന്ന സമയം രാവിലെ ആറു മണിയാക്കാനുള്ള ആവശ്യം സർക്കാർ അംഗീകരിച്ചതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.
അർധരാത്രി 12 മുതൽ വിലവർധന നിലവിൽ വരുന്നത് പമ്പുടമകൾക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. ദിവസവും വിലമാറുന്നതോടെ ഇത് കൂടുതൽ രൂക്ഷമാകുമെന്ന് പമ്പുടമകൾ ചൂണ്ടിക്കാണിച്ചിരുന്നു. വില പരിഷ്കരണത്തിെൻറ പുതിയ സമയം പമ്പുടമകൾ അംഗീകരിച്ചതായും അതിനാൽ നേരത്തേ തീരുമാനിച്ച പ്രകാരം വെള്ളിയാഴ്ച മുതൽ പ്രതിദിനം ഇന്ധനവില പരിഷ്കരിക്കുമെന്നും മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.