കൊച്ചി: സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ ഭൂരിപക്ഷവും ഞായറാഴ്ച അടഞ്ഞുകിടന്നു. ഒാൾ കേരള ഫെഡറേഷൻ ഒാഫ് പെട്രോളിയം ട്രേേഡഴ്സിെൻറ നേതൃത്വത്തിൽ പ്രഖ്യാപിച്ച സമരത്തിെൻറ ഭാഗമായി നടന്ന പമ്പ് അടച്ചിടൽ സമരം എറെക്കുറെ പൂർണമായിരുന്നു.
പെട്രോളിയം കമ്പനികളുെടയും സിവിൽ സൈപ്ലസിെൻറയും നേരിട്ട് നിയന്ത്രണത്തിലുള്ള പമ്പുകൾ മാത്രം നഗരങ്ങളിൽ തുറന്നപ്പോൾ ഗ്രാമങ്ങളിൽ ചില പമ്പുകൾ സമരത്തിൽനിന്ന് വിട്ടുനിന്നു. സമരം 85 ശതമാനം വിജയമായിരുന്നെന്ന് ഫെഡറേഷൻ ജനറൽ സെക്രട്ടറി മേലേത്ത് രാധാകൃഷ്ണൻ ‘മാധ്യമ’ത്തോട് പറഞ്ഞു. സംസ്ഥാനത്ത് മൊത്തം 540 പമ്പുകൾ സമരത്തിൽ പെങ്കടുക്കാതെ പ്രവർത്തിച്ചു. കമ്പനി, സിവിൽ സപ്ലൈസ് എന്നിവക്കൊപ്പം സ്വകാര്യ പമ്പുകളും പ്രവർത്തിച്ചു. അതേസമയം, സമരത്തെക്കുറിച്ച് അറിയാതെ നിരത്തിലിറങ്ങിയവരും ദീർഘദൂര യാത്രക്ക് പുറപ്പെട്ടവരും വലഞ്ഞു.
കമീഷൻ വർധനയടക്കം പരിഷ്കാരങ്ങൾ മുന്നോട്ടുെവച്ച അപൂർവചന്ദ്ര കമീഷൻ റിപ്പോർട്ട് നടപ്പാക്കുക, പ്രതിസന്ധിയിലേക്ക് നീങ്ങുന്ന പെട്രോൾ പമ്പ് മേഖലയെ രക്ഷിക്കാൻ സർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരരംഗത്തുള്ളത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പമ്പുകളിലേറെയും അടഞ്ഞുകിടന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളോടടുത്തും തീരപ്രദേശങ്ങളിലുള്ളതുമായ പമ്പുകളിൽ പലതും തുറന്നിരുന്നു. കൊല്ലം ജില്ലയിൽ മറ്റിടങ്ങളിലേക്കാൾ കൂടുതൽ പമ്പുകൾ തുറന്നു പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.