തിരുവനന്തപുരം: നാല് വർഷങ്ങൾക്ക് മുമ്പ് സംസ്കൃതത്തിൽ പിഎച്ച്.ഡി ലഭിച്ചവരുടെ അസ്സൽ സർട്ടിഫിക്കറ്റ് രണ്ട് മാസത്തിനകം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ നിർദേശം. കേരള സർവകലാശാല രജിസ്ട്രാർക്കാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദേശം നൽകിയത്.
ആവശ്യമായ നടപടികൾ സ്വീകരിച്ചശേഷം ആഗസ്റ്റ് 30ന് മുമ്പ് സർവകലാശാല രജിസ്ട്രാർ രേഖാമൂലം വിശദീകരണം സമർപ്പിക്കണം. പരാതിക്കാരനായ ഡോ. എസ്. സുജിത്തിന് രണ്ട് മാസത്തിനകം അസ്സൽ സർട്ടിഫിക്കറ്റ് നൽകാമെന്ന് രജിസ്ട്രാർ കമീഷന് ഉറപ്പുനൽകി.
ഭാവി ജീവിതം കരുപ്പിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാർഥികൾ ഗവേഷണം നടത്തി പ്രബന്ധം സമർപ്പിക്കുന്നതെന്നും അതനുസരിച്ച് സമയബന്ധിതമായി സർട്ടിഫിക്കറ്റ് നൽകാനുള്ള ബാധ്യത സർവകലാശാലക്കുണ്ടെന്നും സർട്ടിഫിക്കറ്റിനായി വർഷങ്ങളോളം കാത്തിരിക്കുന്നത് ഭാവി ഇരുളിലാക്കമെന്നും അങ്ങനെ സംഭവിച്ചാൽ അത് മനുഷ്യാവകാശ ലംഘനമാണെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.