ഫോൺ കെണി: അജിത്​ കുമാറിന്​ ജാമ്യമില്ല

കൊച്ചി: മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെ ഫോണ്‍കെണിയില്‍ കുടുക്കിയ കേസില്‍ ഒന്നും രണ്ടും പ്രതികളായ മംഗളം ചാനല്‍ സി.ഇ.ഒ അജിത് കുമാറിനും ഇൻവെസ്റ്റിഗേഷന്‍ ടീം ലീഡര്‍ കെ.ജയചന്ദ്രനും ഹൈകോടതി ജാമ്യം നിഷേധിച്ചു. ഇവരോടൊപ്പം അറസ്റ്റിലായ മൂന്നു മുതൽ അഞ്ചുവരെ പ്രതികളായ ഫിറോസ് സാലി മുഹമ്മദ്, എം.ബി സന്തോഷ്, എസ് വി പ്രദീപ് എന്നിവർക്കു ഉപാധികളോടെ ജാമ്യം അനുവദിച്ചു.

കേസിൽ അറസ്റ്റിലാകാത്ത അഞ്ചു മുതൽ എട്ടുവരെയുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യവും അനുവദിച്ചു. കേസിലെ സുപ്രധാന തെളിവായ സംഭാഷണങ്ങളടങ്ങിയ ടേപ്പ് കണ്ടെത്താനായിട്ടില്ലെന്നും അതിനാൽ ഒന്നും രണ്ടും പ്രതികൾക്ക് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇൗ പ്രതികളുടെ നിർദേശ പ്രകാരമാണ് സംഭാഷണം എഡിറ്റ് ചെയ്തതെന്ന മറ്റു പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനും ജയചന്ദ്രനും ജാമ്യം നിഷേധിച്ചത്.

 

Tags:    
News Summary - phone trap case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.