മർദനമേറ്റ രാജേഷിനെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ

ശബരിമല: പതിനെട്ടാം പടികയറുന്നതിനിടെ തീർത്ഥാടകന് വീണ്ടും പൊലീസ് മർദ്ദനം

ശബരിമല : ശബരിമല സന്നിധാനത്ത് പതിനെട്ടാം പടികയറുന്നതിനിടെ തീർത്ഥാടകന് വീണ്ടും പൊലീസ് മർദ്ദനം. ബാംഗ്ലൂർ മൈസൂര്‍ റോഡ് ടോള്‍ ഗേറ്റ് കസ്തൂരി വൈ നഗറിൽ എസ്. രാജേഷ് (30) നാണ് മർദ്ദനമേറ്റത്. ശരീരത്തി​െൻറ പിൻഭാഗത്ത് പല ഭാഗങ്ങളിലും അടിയേറ്റ് തിണിർത്ത പാടുകളുണ്ട്. ഞായറാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം.

ബാംഗ്ലൂരിൽ നിന്നും എത്തിയ 22 അംഗ സംഘത്തോടൊപ്പം ശബരിമല ദർശനത്തിന് എത്തിയതായിരുന്നു രാജേഷ്. സംഘാംഗമായ മുരളിയുടെ ആറു വയസ്സുകാരനായ മകൻ രാജേഷിനൊപ്പം ആണ് പടി ചവിട്ടിയത്. ഒപ്പം ഉണ്ടായിരുന്ന കുട്ടി വേഗത്തിൽ പടി കയറുന്നില്ല എന്ന് ആരോപിച്ച് പൊലീസുകാർ തന്നെ മർദ്ദിക്കുകയായിരുന്നുവെന്ന് രാജേഷ് പറഞ്ഞു.

മർദ്ദനത്തിൽ പരിക്കേറ്റ രാജേഷിനെ ഒപ്പമുണ്ടായിരുന്നവർ സന്നിധാനം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി ദയാനന്ദ് (24) നും പതിനെട്ടാം പടിയിൽ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ് കഴിഞ്ഞ ദിവസം സന്നിധാനം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഈ സംഭവത്തെ കുറിച്ചുള്ള വിവരങ്ങൾ സന്നിധാനം എഡിഎമ്മിൽ തേടിയതായും വിശദമായ അന്വേഷണം നടത്തുമെന്നും ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

Tags:    
News Summary - Pilgrim again beaten by police at Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.