തിരുവനന്തപുരം: ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ചെറുതായെങ്കിലും ഉറപ്പുവേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് മുഖ്യമന്ത്രി പിണറായി വിജയൻ. ഇലട്രിക് ബസ് പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഒരു പദ്ധതിയിലും തെറ്റായ ഒരു കാര്യവും നടന്നിട്ടില്ല, നടക്കുകയുമില്ല. ഏതെങ്കിലും ആക്ഷേപങ്ങൾ കേട്ടതുകൊണ്ട് കേരളത്തി െ ൻറ ഭാവിക്ക് ആവശ്യമായ പദ്ധതികൾ ഉപേക്ഷിക്കാനും പോകുന്നില്ല. ഇലക്ട്രിക് ബസ് നിർമാണത്തിനുള്ള പദ്ധതി കേരളത്തിൽ നിന്ന് മാറ്റാൻ ചില ശ്രമങ്ങൾ നടക്കുന്നുണ്ട്. അത്തരം ശ്രമങ്ങൾക്ക് പ്രതിപക്ഷ നേതാവ് വളംവെച്ചുകൊടുക്കരുത്.
കേരളത്തെ വൈദ്യുത വാഹന നിർമാണത്തിെൻറ ഹബ്ബാക്കി മാറ്റുകയെന്നതാണ് ലക്ഷ്യം. ഗതാഗത മേഖലയെ പരിസ്ഥിതി സൗഹൃദമാക്കണം. കേരളത്തിലുള്ളവർക്ക് തന്നെ തൊഴിൽ സാധ്യതയും വളർത്തണം. എല്ലാ നടപടികളും പാലിച്ചു മാത്രമെ അന്തിമ തീരുമാനങ്ങളുണ്ടാവൂ. ബഹളംവെച്ച് അതിനെ നശിപ്പിക്കരുത്. കേരളത്തിൽ നിന്ന് പദ്ധതി ഇല്ലാതാക്കാൻ ശ്രമിക്കുന്ന കുബുദ്ധികൾക്ക് പിന്നാലെ ഓടാനും സമയമില്ല.
പ്രതിപക്ഷ നേതാവ് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളാണ്. ഒരു കാര്യം മാത്രമെ അദ്ദേഹത്തോട് പറയാനുള്ളൂ. ആ സ്ഥാനത്തിരിക്കുന്നുവെന്ന കാര്യം അദ്ദേഹം ആദ്യം മനസിലാക്കണം. ചീഫ് സെക്രട്ടറിയുടെ അടുത്തേക്ക് ആ ഫയൽ തനിയേ നടന്നു പോയതല്ല. അതിൽ മുഖ്യ മന്ത്രി ഒരു കാര്യം എഴുതിയിട്ടുണ്ട്. ഫയലിൽ തീരുമാനമാവുന്നതിനു മുമ്പ് ചീഫ് സെക്രട്ടറി അതു പരിശോധിക്കണമെന്നാണത്. എന്തിനാണ് പ്രതിപക്ഷ നേതാവ് അതു മറച്ചു വെച്ചത്. ഫയലിെ ൻറ ഒരു ഭാഗം മാത്രം കണ്ടാൽ പോര- മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.