പെരുമ്പാവൂർ: പിണറായി വിജയന്‍റെ നേതൃത്വത്തിൽ ഇടതു സർക്കാർ അധികാരമേറ്റെടുത്തശേഷം 2020 ഡിസംബർ വരെ സർക്കാർ പരസ്യങ്ങൾക്ക് ചെലവഴിച്ചത് 153.5കോടി. ടെൻഡർ, ഡിസ്പ്ലേ തുടങ്ങിയ പരസ്യങ്ങൾക്ക് 132 കോടിയും ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് 21.5 കോടിയും ചെലവഴിച്ചതായാണ് പൊതുപ്രവർത്തകനായ കണ്ടത്തിൽ തോമസ് കെ. ജോർജിന് ലഭിച്ച വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.
'ഇനിയും മുന്നോട്ട്' എന്ന ക്യാപ്ഷനിലെ കാമ്പയിനിൽ കെ.എസ്.ആർ.ടി.സി പരസ്യം, ഹോർഡിങുകൾ, താൽക്കാലിക ബോർഡുകൾ തുടങ്ങിയ ഔട്ട്ഡോർ പരസ്യങ്ങൾക്ക് നൽകിയ തുക അവയുടെ ബിൽ തുക നൽകി കഴിഞ്ഞാൽ മാത്രമേ അറിയാൻ കഴിയൂ എന്നും മറുപടിയിൽ പറയുന്നു. കെ.എസ്.ആർ.ടി.സിയിൽ പരസ്യം നൽകുന്നതിന് മുൻകൂറായി 60.5 ലക്ഷം നൽകിയതായി രേഖയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.