തിരുവനന്തപുരം: സ്ത്രീശക്തിയുടെ പ്രഹരത്താൽ പിണറായി സർക്കാർ നിലംപരിശാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇന്ത്യൻ നാഷനൽ അംഗൻവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യായമായ സമരമാണ് ഇപ്പോൾ നടക്കുന്നത്. സ്ത്രീശക്തി ബോധ്യപ്പെടുത്തിക്കൊടുക്കണം. അംഗൻവാടി ജീവനക്കാരുടെയും ആശ വർക്കർമാരുടെയും സമരങ്ങൾ സഹികെട്ട കേരളത്തിലെ സ്ത്രീ ശക്തിയുടെ പ്രതിഷേധമാണെന്നും സതീശൻ പറഞ്ഞു. യൂനിയൻ പ്രസിഡന്റ് അജയ് തറയിൽ അധ്യക്ഷത വഹിച്ചു.
എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, രാഹുൽ മാങ്കൂട്ടത്തിൽ, മുൻ മന്ത്രി വി.എസ്. ശിവകുമാർ, അഡ്വ. റീസ് പുത്തൻ വീട്ടിൽ, നന്ദിയോട് ജീവകുമാർ, വി.ആർ. പ്രതാപൻ, കൃഷ്ണകുമാർ, മണക്കാട് സുരേഷ് തുടങ്ങിയവർ പങ്കെടുത്തു. മിനിമം വേതനം 21,000 രൂപയാക്കുക, വേതനം ഒറ്റത്തവണയായി നല്‍കുക, ഉത്സവബത്ത 1200ല്‍ നിന്ന് 5000 രൂപയാക്കുക, ഇ.എസ്.ഐ ആനുകൂല്യം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.