തിരുവനന്തപുരം: പിണറായി സർക്കാറിന്റെ ഭരണനേട്ടങ്ങളുടെ പരസ്യം കേരളത്തിന് പുറത്തും പ്രദർശിപ്പിക്കും. ഡൽഹി, കർണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 100 തിയറ്ററുകളിലാണ് പരസ്യചിത്രം പ്രദർശിപ്പിക്കുക.
ഇതിനായി 18,19,843 രൂപ അനുവദിച്ച് ഉത്തരവിറങ്ങി. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്യാം വി ആണ് ഉത്തരവിറക്കിയിരിക്കുന്നത്.
സംസ്ഥാത്തിന്റെ സവിശേഷമായ നേട്ടങ്ങൾ ക്ഷേമപ്രവർത്തനങ്ങളിലെ മാതൃകളെല്ലാം ഉൾപ്പെടുത്തി 90 സെക്കന്റ് ദൈർഘ്യമുള്ള പരസ്യചിത്രമാണ് പ്രദർശിപ്പിക്കുക. ക്യൂബ്, യു.എഫ്.ഒ ഏജൻസികൾ വഴിയായിരിക്കും പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.