കോഴിക്കോട്: ഭരണ പ്രതിസന്ധി പരിഹരിക്കാൻ ഭരണകൂട കൊലപാതകം പിണറായി സർക്കാർ ആവർത്തിക്കുകയാണെന്ന് ട്രേഡ് യൂനിയൻ സെൻറർ ഒാഫ് ഇന്ത്യ (ടി.യു.സി.െഎ) സംസ്ഥാന കമ്മിറ്റി. മാവോവാദികൾ ഒരാളെപോലും ആക്രമിച്ചതായോ അപായപ്പെടുത്തിയതായാ റിപ്പോർട്ടുകളൊന്നും നിലവില്ല. എന്നിട്ടും ലഘുലേഖകളും പോസ്റ്റർ പ്രചാരണങ്ങളും നടത്തുന്നു എന്ന കുറ്റംചുമത്തി ഭീകരവിരുദ്ധ നിയമം ചാർത്തി സർക്കാർ നിരവധിയാളുകളെ ജയിലിലടക്കുകയോ കേന്ദ്ര സർക്കാറിന് അതിന് സഹായം ചെയ്ത് കൊടുക്കുകയോ ചെയ്യുന്നു.
അധികാരത്തിലേറി തീവ്ര ജനവിരുദ്ധ നയങ്ങൾ ബി.ജെ.പിയേക്കാളും യു.ഡി.എഫിനേക്കാളും വേഗത്തിൽ നടപ്പാക്കുകയാണ്. ഇതിനെതിരെ ഉണ്ടാവുന്ന ജനരോഷം തടയാനും ഭരണ പ്രതിസന്ധി പരിഹരിക്കാനും രാഷ്ട്രീയ കൊലപാതകങ്ങൾക്കൊപ്പം ഭരണകൂട കൊലപാതകങ്ങളും പിണറായി സർക്കാർ ആവർത്തിക്കുന്നു. സ്വപ്നയും ശിവശങ്കരനും ബിനോയിയും ചേർന്ന് നയിക്കുന്ന സി.പി.എമ്മിെൻറ പ്രതിസന്ധി പരിഹരിക്കാൻ വാളാരംകുന്നിൽ ഒരു മനുഷ്യനെ മാവോവാദി എന്ന പേരിൽ നടത്തിയിരിക്കുന്ന കൊലപാതകം നികൃഷ്ടവും ക്രൂരവുമാണ്.
സർക്കാർ കൊലപാതക പരമ്പര ആവർത്തിക്കാതിരിക്കാൻ ജനാധിപത്യവാദികൾ മുന്നോട്ടുവരണം. ഈ പൊലീസ് വേട്ടക്ക് നിർദേശം നൽകിയവരെയും കൊലപാതകികളെയും ശിക്ഷിക്കാൻ ആവശ്യമായ അന്വേഷണം ഉണ്ടാവണം. ഈ കൊലപാതകത്തെ ടി.യു.സി.െഎ സംസ്ഥാന കമ്മിറ്റി അപലപിക്കുന്നതായും പ്രതിഷേധിക്കുന്നതായും പ്രസിഡൻറ് സാം പി. മാത്യു, സെക്രട്ടറി ജയൻ കോനിക്കര എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.