തലശ്ശേരി: മാതാപിതാക്കളെയും മകളെയും ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പിണറായി പടന്നക്കര വണ്ണത്താൻവീട്ടിൽ സൗമ്യയെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കി. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സൗമ്യയെ കോടതി ഇൗ മാസം 21 വരെ റിമാൻഡ്ചെയ്തു. മകൾ െഎശ്വര്യയുടെ കൊലപാതകത്തിൽ നാലുദിവസത്തേക്കാണ് കോടതി സൗമ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നത്. കൊലപാതകങ്ങളിൽ മറ്റാരെയെങ്കിലും ബന്ധിപ്പിക്കുന്ന തെളിവ് സൗമ്യയിൽനിന്ന് കിട്ടിയില്ല.
അഞ്ചു മൊബൈൽഫോണുകളും ഏഴ് സിം കാർഡുകളും ടാബും സൗമ്യക്ക് സ്വന്തമായുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം പിടിച്ചെടുത്ത പൊലീസ് മൊബൈൽഫോൺ കാളുകളുടെ വിശദവിവരങ്ങളും അന്വേഷണത്തിെൻറ ഭാഗമായി ശേഖരിച്ചിരുന്നു. മകൾ ഐശ്വര്യ കൊല്ലപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് സൗമ്യ ഒരു കാമുകന് അയച്ച എസ്.എം.എസ് പൊലീസ് നിർണായക തെളിവായാണ് കരുതുന്നത്.
തനിക്ക് അച്ഛനെയും മകളെയും നഷ്ടപ്പെടുമെന്ന പേടിയുണ്ടെന്നും മനസ്സിന് വല്ലാതെ വിഷമം തോന്നുന്നുവെന്നും എങ്കിലും നിെൻറ കൂടെ ജീവിക്കണമെന്ന ആഗ്രഹമുണ്ടെന്നുമായിരുന്നു എസ്.എം.എസ് സന്ദേശം. സംശയത്തിെൻറ നിഴലിലുള്ള അഞ്ചുപേരിൽ മൂന്നുപേരുമായി സൗമ്യ ദിവസവും ഫോണിൽ ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എല്ലാവരെയും കൊന്നത് താൻ തന്നെയാണെന്നും ശിക്ഷ ഏറ്റുവാങ്ങാൻ തയാറാണെന്നും ജാമ്യത്തിലിറങ്ങാൻ തയാറല്ലെന്നും പ്രതി ചോദ്യംചെയ്യലിനിടെ പറഞ്ഞതായി അന്വേഷണസംഘം വ്യക്തമാക്കി.
അതിനിടെ, സൗമ്യക്ക് സർക്കാർ അഭിഭാഷകയെ അനുവദിച്ച് കോടതി ഉത്തരവായിട്ടുണ്ട്. മാതാപിതാക്കളായ കുഞ്ഞിക്കണ്ണനെയും കമലയെയും മകൾ ഐശ്വര്യയെയും കൊലപ്പെടുത്തിയ കേസിലാണ് ടൗൺ സി.ഐ കെ.ഇ. പ്രേമചന്ദ്രെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സൗമ്യയെ കഴിഞ്ഞമാസം 27ന് അറസ്റ്റ്ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.