തിരുവനന്തപുരം: നാടിന് ഗുണം വരാൻ പാടില്ലെന്ന മാനസികാവസ്ഥയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് മിഷൻ ടാസ്ക് ഫോഴ്സിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനം പ്രതിപക്ഷ നേതാവ് രാജിവച്ചത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
നാടിന് ഗുണമുണ്ടാകുന്ന എന്തെങ്കിലും നടക്കുമ്പോൾ തങ്ങൾക്ക് അതിൽ കൂട്ടുചേരാൻ പറ്റില്ല എന്നാണ് പ്രതിപക്ഷ നിലപാട്. അതിനെ മോശമായി ചിത്രീകരിച്ച് എതിർക്കും.
ലോക കേരള സഭ നല്ലരീതിയിൽ മുന്നോട്ട് പോയിരുന്നു. എല്ലാവരുടെയും സഹകരണം അതിന് ഉണ്ടായിരുന്നു. അതിന്‍റെ ഗുണവുമുണ്ടായി. അപ്പോഴാണ് ഇതേ പ്രതിപക്ഷ നേതാവ് താൻ ഇനി അതിൽ പങ്കെടുക്കാനില്ലെന്ന് പറഞ്ഞത്. അതേ രീതിയാണ് ഇപ്പോഴുമുണ്ടായിരിക്കുന്നത്.
2,26,000 ലേറെ വീടുകൾ ലൈഫിന്‍റെ ഭാഗമായി കൊടുത്തുകഴിഞ്ഞു. അത്രയേറെ വീടുകൾ സ്വന്തം വീട്ടിൽ കിടന്നുറങ്ങുന്ന നില നിസ്സാരമായ കാര്യമാണോ. ഈ ഒരു നേട്ടത്തെ അങ്ങേയറ്റം താറടിക്കണം. അതിന്‍റെ ഭാഗമായാണ് ലൈഫ് മിഷൻ ടാസ്ക് ഫോഴ്സിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനം രാജിവെക്കുകയെന്ന പ്രസ്താവനയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.