തലശ്ശേരി: മാതാപിതാക്കളെയും രണ്ടുമക്കളെയും കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പിണറായി പടന്നക്കര വണ്ണത്താൻവീട്ടിൽ സൗമ്യയെ (28) നാലുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ബുധനാഴ്ച വൈകീട്ട് 5.20ഒാടെ തലശ്ശേരി ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ ഹാജരാക്കിയ സൗമ്യയെ ഇൗമാസം 28ന് വൈകീട്ടുവരെയാണ് മജിസ്ട്രേറ്റ് ഡൊണാൾഡ് സെക്വിറ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. തലശ്ശേരി ടൗൺ സി.െഎ കെ.ഇ. പ്രേമചന്ദ്രൻ, എസ്.െഎ എം. അനിൽകുമാർ, ധർമടം എസ്.െഎ അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്.
പിതാവ് കുഞ്ഞിക്കണ്ണന്‍ (76), മാതാവ് കമല (65), മകൾ െഎശ്വര്യ (എട്ട്) എന്നിവരെ എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ ചൊവ്വാഴ്ച രാത്രിയാണ് സൗമ്യയെ അന്വേഷണസംഘം അറസ്റ്റ്ചെയ്തത്. വഴിവിട്ട ജീവിതത്തിന് തടസ്സമെന്ന് കണ്ടതിനാലാണ് മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയതെന്ന് കഴിഞ്ഞദിവസത്തെ ചോദ്യംചെയ്യലിൽ സൗമ്യ സമ്മതിച്ചിരുന്നു. ബുധനാഴ്ച ഉച്ചവരെയും ജില്ല പൊലീസ് ചീഫ് ജി. ശിവവിക്രമിെൻറ നേതൃത്വത്തിൽ അന്വേഷണസംഘം സൗമ്യയെ ചോദ്യംചെയ്തു. ഉച്ചക്ക്ശേഷം പടന്നക്കരയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.
സൗമ്യയെ തെളിവെടുപ്പിനായി കൊണ്ടുവരുമെന്നതറിഞ്ഞ് രാവിലെ തന്നെ നാട്ടുകാർ വീടിന് സമീപം തടിച്ചുകൂടിയിരുന്നു. മാധ്യമപ്രവർത്തകരുടെ വൻനിരയും രാവിലെതന്നെ പടന്നക്കരയിലെ വീട്ടിലെത്തിയിരുന്നു. എന്നാൽ, സൗമ്യയെ തെളിവെടുപ്പിന് വീട്ടിൽ കൊണ്ടുവരുന്നില്ലെന്ന വിവരമാണ് ഉച്ചയോടെ അന്വേഷണസംഘം നൽകിയത്. ഇതോടെ നാട്ടുകാരും മാധ്യമപ്രവർത്തകരും മടങ്ങി. എന്നാൽ, ഉച്ചക്കുശേഷം സൗമ്യയെ വീട്ടിലെത്തിച്ച് തെളിവെടുക്കുകയായിരുന്നു. അതിനിടെ, കൊലപാതകത്തിനുള്ള എലിവിഷം വാങ്ങിനല്‍കിയ ഒാേട്ടാറിക്ഷ ഡ്രൈവറായ 60കാരനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സൗമ്യയുടെ ഇളയമകൾ കീർത്തന ആറുവർഷം മുമ്പ് മരിച്ചിരുന്നു. ഇത് സ്വാഭാവിക മരണമാണെന്നാണ് ഇപ്പോൾ പൊലീസ് സ്ഥിരീകരിക്കുന്നത്.
പൊലീസ് കസ്റ്റഡിയിൽ വിടുന്നതിന് പ്രശ്നമുണ്ടോയെന്ന് മജിസ്ട്രേറ്റ്; ഇല്ലെന്ന് സൗമ്യ
തലശ്ശേരി: കോടതിയിൽ ഹാജരാക്കിയ സൗമ്യയോട് പൊലീസ് കസ്റ്റഡിയിൽ വിടുന്നതിൽ പ്രശ്നമുണ്ടോയെന്ന മജിസ്ട്രേറ്റിെൻറ ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. പൊലീസ് ഉപദ്രവിച്ചിട്ടുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞു. ശാരീരികമായ അസ്വാസ്ഥ്യം വല്ലതുമുണ്ടോയെന്ന ചോദ്യത്തിന് തലകറക്കം അനുഭവപ്പെടുന്നുണ്ടെന്ന് പറഞ്ഞു. വൈദ്യസഹായം ആവശ്യമുണ്ടോയെന്ന ചോദ്യത്തിന് വേണ്ടെന്നായിരുന്നു മറുപടി. അഭിഭാഷകനെ ഏർപ്പാടാക്കണോയെന്ന് ചോദിച്ചപ്പോൾ വേണ്ടെന്ന് സൗമ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.