പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണങ്ങളിൽ സോഷ്യൽ ഓഡിറ്റിംഗ് നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സോഷ്യൽ ഓഡിറ്റിംഗിന് മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് ബി.ജെ.പി പാലക്കാട് ജില്ലാ നേതൃ യോഗത്തിൽ സംസാരിക്കവെ സുരേന്ദ്രൻ ചോദിച്ചു. കോടിക്കണക്കിന് രൂപ കേന്ദ്ര സർക്കാർ അട്ടപ്പാടിക്ക് നൽകി.
എന്നാൽ ശിശു മരണം ഇന്നും തുടരുന്നു. കേന്ദ്ര സർക്കാർ നൽകിയ തുകയെല്ലാം പിണറായിയും എ.കെ.ബാലനും അടങ്ങിയ ഭരിച്ചവരും ഭരിക്കുന്നവരും കട്ടുമുടിച്ചു. സർക്കാരിന്‍റെ നേതൃത്വത്തിലുള്ള കരുതിക്കൂട്ടിയുള്ള അഴിമതിയാണ് അട്ടപ്പാടിയിൽ നടക്കുന്നത്. സി.പി.എം നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങൾക്ക് സർക്കാർ ഫണ്ട് വകമാറ്റി നൽകി. കേരളം നമ്പർ വൺ എന്ന് പറയുമ്പോൾ, പട്ടിണി ഇല്ല എന്ന് പറയുമ്പോൾ ആദിവാസി അമ്മമാരുടെ കുഞ്ഞുങ്ങൾ മരിച്ച് വീഴുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.