മലപ്പുറം: ടി.പി. സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനർനിയമിക്കണമെന്ന സുപ്രിംകോടതി വിധിയിൽ ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രിംകോടതി ഉത്തരവ് രാജ്യത്തെ നിയമപരമായ അന്തിമ വിധിയാണെന്ന് താൻ ആദ്യമേ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വിധിയുമായി ബന്ധപ്പെട്ട് സർക്കാറിന് പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ പരിശോധിച്ച ശേഷമേ ഉചിതമായ തീരുമാനമെടുക്കൂ. ഇക്കാര്യത്തിൽ ആശയക്കുഴപ്പവുമില്ല. വിധി വന്ന് പിറ്റേന്ന് തന്നെ നടപ്പാക്കാനാവില്ല. അങ്ങനെ പ്രതീക്ഷിച്ചവർക്ക് ഇക്കാര്യത്തിൽ പ്രശ്നങ്ങളും ആക്ഷേപങ്ങളുമുണ്ടാകാമെന്നും പിണറായി കൂട്ടിച്ചേർത്തു. ഉത്തരവ് നടപ്പാക്കാൻ വൈകുന്നത് സംബന്ധിച്ച് സെൻകുമാർ വീണ്ടും കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.